സിലിക്കണ്‍വാലിയിലെ വിശേഷങ്ങള്‍
പ്രകാശന്‍ ചുനങ്ങാട്
പതിവു നടത്തത്തിനു പോകുമ്പോഴും, കൊമേഴ്ഷ്യല്‍ സെന്ററുകളില്‍ ചുറ്റിത്തിരിയുമ്പോഴും, യാത്രാവേളകളിലും, കിട്ടുന്ന എല്ലാ അവസരങ്ങളിലും, ഞാന്‍ കണ്ണു തുറന്നുപിടിച്ചു. കാതു തുറന്നുവെച്ചു. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അപ്പപ്പോള്‍ കുറിച്ചുവെച്ചു.
ഇപ്പോഴെനിക്ക് അമേരിക്കയെപ്പറ്റി എന്തെങ്കിലുമെഴുതാമെന്ന ആത്മവിശ്വാസം വന്നു. എനിക്കറിയാത്ത കാര്യങ്ങള്‍ അറിവുള്ളവരോടു ചോദിച്ചു മനസ്സിലാക്കി. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് തിരിച്ച് വിമാനം കയറുന്നതിനു മുമ്പേ ‘സിലിക്കണ്‍ വാലിയിലെ വിശേഷങ്ങള്‍’ ഞാന്‍ ഒരുവട്ടം എഴുതിത്തീര്‍ത്തിരുന്നു.
Reviews
There are no reviews yet.