സൂസന്‍
(ആത്മകഥാംശമില്ലാത്ത ആത്മകഥ)
ഡോ. ആതിര കൃഷ്ണന്‍
നിയോഗവും ആത്മവിശ്വാസവും ദ്വന്ദയുദ്ധത്തിലേര്‍പ്പെടുന്നതിന്റെ ആഖ്യാനമാണ് ഡോ. ആതിര കൃഷ്ണന്‍ രചിച്ച ‘സൂസന്‍: ആത്മകഥാംശമി ല്ലാത്ത ആത്മകഥ ‘എന്ന കൃതി. ജീവിതം അതിന്റെ എല്ലാ വേദനകളിലൂടെ യും കടന്നുപാകുമ്പോള്‍, വേദനകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സന്തോ ഷത്തെ പരതി നടക്കുന്ന ഒരു സ്ത്രീയെ സൂസനില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സന്തോഷം തേടിയുള്ള യാത്രകളാണ് ഓരോ മനുഷ്യന്റേയും എന്നിരിക്കെ, എല്ലാ തരത്തിലുമുള്ള ആഹ്ലാദവും തനിക്ക് നിഷേധിക്കപ്പെട്ടു എന്ന ബോധ്യത്തില്‍ നിന്ന് പോലും ആനന്ദത്തിന്റെ കണികകള്‍ ചിക ഞ്ഞെടുക്കുന്നവളാണ് സൂസന്‍. അര്‍ബുദത്തിന്റെ ചെകുത്താന്‍ കൈ കള്‍ തന്റെ മഹാപാത്രം കവര്‍ന്നെടുത്തിട്ടും, അമ്മയെന്ന സ്വപ്‌നത്തിലേക്ക് അവള്‍ നടന്നടുക്കുന്നതെങ്ങനെയെന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വെള്ളിയോടന്‍
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.