ഒരു ദളിതന്റെ ആത്മകഥ :- ടി.പി ഭാസ്കരൻ
ജീവിതാനുഭവങ്ങളുടെ തീവ്രതയല്ല, ആ ജീവിതാനുഭവങ്ങൾ വ്യക്തിയെ എന്താക്കി തീർത്തു എന്നതാണ് പ്രധാനപ്പെട്ട കാര്യം . പട്ടിണിയും കഷ്ടപ്പാടുകളും അസ്‌പൃശ്യതയും പലരേയും പോരാളികളാക്കാറുണ്ട്. അതോടൊപ്പം അവർ വലിയ മനുഷ്യസ്നേഹികൾ കൂടിയായിത്തീരുന്നത് അപൂർവമാണ്. ആ അപൂർവ്വതയാണ് ടി .പി ഭാസ്കരന്റെ ആത്മകഥയെ അതിമനോഹരമാക്കി മാറ്റുന്നത് . ആത്മകതയിലെ ഭാസ്കരനെ എനിക്ക് ജീവിതത്തിലും നല്ലവണ്ണം അറിയാം. ഗോഡ് ഓഫ് സ്‌മോൾ തിങ്‌സിലെ വെളുത്തയ്ക്കും പിതൃതുല്യമായ വാത്സല്യം ബാല്യകാലത്ത് പകർന്ന്തന്ന താമിക്കൊപ്പമാണ് എന്റെ മനസ്സിലെ അദ്ദേഹത്തിന്റെ സ്ഥാനം .
– കെ .പി രാമനുണ്ണി
കോളേജിൽ പഠിക്കുമ്പോൾ ടി .പി ഭാസ്കരന്റെ നേതൃപാടവവും രാഷ്ട്രീയ പ്രവർത്തന ശൈലിയും കൗതുകത്തോടെ താൽപ്പര്യത്തോട് നിരീക്ഷിച്ചിട്ടുണ്ട്. പ്രസരിപ്പുള്ള ആ യുവാവിന്റെ പിൽകാലവും അതിനിണങ്ങിയതായിരുന്നു എന്നിപ്പോൾ മനസ്സിലാക്കുന്നു. ദളിതന്റെ സങ്കോചമല്ല , അവകാശബോധവും ഊർജസ്വലതയും ആണ് ഭാസ്കരനിൽ ഞാൻ കണ്ടത് . ഈ ആത്മകഥയിതിനാൽ തന്നെ കൂടുതൽ പ്രസക്തവും .
– കല്പറ്റ നാരായണൻ
അങ്ങനെ ഒരു നേതാവ് പിറന്നു പ്രവർത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും രേഖയാണ് പ്രധാനമായും ഈ കൃതി. ഇത് ഒരു വ്യക്തിയുടെ കഥ എന്നതിലധികം മലബാർ കേന്ദ്രമാക്കി ആരംഭിച്ച ഒരു ദളിത് മുന്നേറ്റത്തിന്റെ വിസ്താരമാണ്. ആ നിലയ്ക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രം ശ്രദ്ധിക്കേണ്ട രചനകളിലൊന്നാണ്..
– എം .എൻ കാരശ്ശേരി
Reviews
There are no reviews yet.