സുഹറ
(നോവല്‍)
ഷാജി നരിക്കൊല്ലി
സമകാലിക ജീവിത പ്രതിസന്ധികളിലേക്കും ദാമ്പത്യബന്ധങ്ങളുടെ തകര്‍ച്ചയിലേക്കും വിരല്‍ ചൂണ്ടുന്ന നോവലാണ് ‘സുഹറ.’ അതോടൊപ്പം ‘സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥ’ കൂടിയാണീ നോവല്‍. പ്രതിസന്ധികളില്‍ തളര്‍ന്നു വീഴാതെ, അസാമാന്യമായ കരുത്താര്‍ജ്ജിച്ചു മുന്നേറുന്ന സുഹറ എന്ന കഥാനായിക് പെണ്‍കരുത്തിന്റെ ആള്‍രൂപമാണ്. വളച്ചുകെട്ടില്ലാത്ത നേരെഴുത്തിലൂടെയാണ് നടപ്പുകാലത്ത് ഏറെ പ്രസക്തിയുള്ള ഒരു വിഷയം ഷാജി നരികൊല്ലി നോവല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നത്. കഥയുടെ രസച്ചരട് മുറിയാതെ കഥാചേരുവകളെ കൂട്ടിയിണക്കി നേര്‍രേഖയിലൂടെ കഥ പറയുന്ന ശൈലിയാണ് ഷാജി നരികൊല്ലിയുടേത്. അതേസമയം അന്തരീക്ഷ സൃഷ്ടിയിലും കഥാപാത്ര ആവിഷ്‌കാരത്തിലും കഥാവികാസത്തിലും എഴുത്തുകാരന്‍ മികവ് പുലര്‍ത്തുന്നുണ്ട്. അനായാസേന വായിക്കാവുന്ന പൊള്ളുന്ന വായനാനുഭവമായി, ഈ നോവല്‍ വായിച്ചു കഴിഞ്ഞും ഏറെനേരം സുഹറ എന്ന മിഴിവാര്‍ന്ന കഥാപാത്രം മനസ്സില്‍ തങ്ങിനില്‍ക്കും.














Reviews
There are no reviews yet.