സുകുമാര്‍ അഴീക്കോട് 100 ഓര്‍മ്മകള്‍
എഡിറ്റര്‍: ഡോ. പോള്‍ മണലില്‍
ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജീവിതത്തെ അടുത്തറിഞ്ഞ 100 എഴുത്തുകാരുടെ ഓര്‍മ്മക്കുറിപ്പുകള്‍. ഇ.എം.എസ്., ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, തകഴി, ബഷീര്‍, ഒ.എന്‍.വി., എം.പി. വീരേന്ദ്രകുമാര്‍, സി.പി. ശ്രീധരന്‍, പി.പി. ഉമ്മര്‍കോയ, എം.ആര്‍. ചന്ദ്രശേഖരന്‍, എം.ടി. വാസുദേവന്‍ നായര്‍, സുഗതകുമാരി തുടങ്ങി പഴയ തലമുറയിലേയും പുതിയ തലമുറയിലേയും പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നു. സുകുമാര്‍ അഴീക്കോടിന്റെ ജന്മശദാബ്ദി പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു വിശിഷ്ട ഗ്രന്ഥം.
പ്രസാധകകുറിപ്പ്
സുകുമാര്‍ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഇത്തരമൊരു ഓര്‍മ്മപുസ്തകം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷിക്കുന്നു. പല കാലങ്ങളില്‍ എഴുതപ്പെട്ട ഇതിലെ ലേഖനങ്ങളിലൂടെ അഴീക്കോടിന്റെ വ്യക്തിത്വം ദൃശ്യമാകുന്നു. ഈ ഗ്രന്ഥം തയ്യാറാക്കിയ സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് സെക്രട്ടറി ഡോ. പോള്‍ മണലില്‍, ഓര്‍മ്മകള്‍ പങ്കുവച്ച എഴുത്തുകാര്‍ എന്നിവരോടുള്ള നന്ദി ഇത്തരുണ ത്തില്‍ രേഖപ്പെടുത്തുന്നു.
ലിപി അക്ബര്‍
ലിപി പബ്ലിക്കേഷന്‍സ്















Reviews
There are no reviews yet.