Abhinayamariyathe -Autobiography of Actor Siddique

Brand:Siddique

350.00

Category : Autobiography of Actor Sidhique
ISBN : 978-93-6167-357-3
Binding : Paper Back
Publishing Date : 2024 
Publisher : Lipi publications
Edition : 1
Number of pages : 192 (8 Colour pages)
Language : Malayalam

(DELIVERY CHARGES / POSTAL CHARGES FREE)*

350.00

Add to cart
Buy Now

അഭിനയമറിയാതെ
(ആത്മകഥ)

സിദ്ദിഖ്

പേജ്: 192 (8 Colour Pages)

ഓര്‍മ്മകളുടെ ഈര്‍പ്പം
ഏറെയുള്ള പുസ്തകം.
മൂന്നുപതിറ്റാണ്ടിന്റെ
അഭിനയചരിത്രമുള്ള ഒരു നടന്റെ
ജീവിതഘട്ടങ്ങളെ അതിലളിതമായി
ഈ കൃതിയില്‍ അടയാളപ്പെടുത്തുന്നു.
സന്തോഷവും ഗൃഹാതുരതയും
കാഴ്ചപ്പാടുകളുമാണ് ഓരോ താളിലും…
ഒരെഴുത്തുകാരന്റെ മനസ്സ് ഇതിലെ
വരികള്‍ക്കിടയില്‍ കാണാം.

 

ആമുഖം

ഈ മുഖം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ? മൂന്ന് ദശാബ്ദങ്ങളി ലായി ചിരിച്ചും ചിരിപ്പിച്ചും, കരഞ്ഞും കരയിപ്പിച്ചും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. സുഹൃത്തായും സഹോദരനായും അച്ഛനായും നിങ്ങളെന്നെ സ്‌നേഹിച്ചു. ദുഷ്ടനായും ക്രൂരനായും നിങ്ങളുടെ മുമ്പില്‍ വന്നപ്പോഴും നിങ്ങളെന്നെ വെറുത്തില്ല. എന്നിലെ നടനെ എന്നും രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. എന്റെ മുഖം ഒന്ന് സിനിമയില്‍ കാണിക്കണം എന്ന് മോഹിച്ചു സിനിമയിലെത്തിയ എന്നെ ഇത്രയും കാലം സിനിമ നെഞ്ചോടുചേര്‍ത്തു നിര്‍ത്തി. ഈ മേഖലയിലെ നിരവധി പേര്‍ സഹായിച്ചു. അഭിനയം എന്തെന്ന് പറഞ്ഞുതന്നു. പല രൂപത്തില്‍ എന്നെ അണിയിച്ചൊരുക്കി. പല കഥാപാത്രങ്ങളാക്കി നിങ്ങളുടെ മുമ്പില്‍ നിറുത്തി. തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്‌നേഹവും ഓരോരുത്തരോടും ഉണ്ട്. വളര്‍ത്തിയതിനും വലുതാക്കിയതിനും. കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷങ്ങളായി സിനിമ കാണിച്ചു തന്ന വഴിയിലൂടെ എന്റെ യാത്ര തുടരുന്നു. ഇനിയും എത്ര കാലം എന്നൊന്നും അറിയില്ല. ആയുസ്സും ആരോഗ്യവും ഉള്ളിടത്തോളം കാലം ഈ യാത്ര തുടരാന്‍ കഴിയണേ എന്നാണ് പ്രാര്‍ത്ഥന.
കുറേ ദൂരം മുന്നോട്ടു പോന്നപ്പോള്‍, പിന്നിട്ട വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാന്‍ ഒരാഗ്രഹം. ഞാന്‍ കണ്ടുമുട്ടിയ വ്യക്തികള്‍ അവരില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവുകള്‍ ജീവിതത്തില്‍ ഞാന്‍ നേരിട്ട പ്രതിസന്ധികള്‍, എന്റെ സങ്കടങ്ങള്‍, സന്തോഷങ്ങള്‍ ഇതൊക്കെ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഒരു മോഹം. ആ മോഹത്തിന്റെ സാക്ഷാത്കാരമാണ് ഈ പുസ്തകം. എന്റെ മനസ്സില്‍ തോന്നിയതു പോലെ കുത്തിക്കുറിച്ചതാണ് ഇതിലെ വരികള്‍. വലിയ ഭാഷാ പ്രാവീണ്യം ഒന്നുമില്ല. നാലാം ക്ലാസ്സുവരെ മാത്രം മലയാളം പഠിച്ച അറിവുമാത്രം. ഇത്രയും കാലം ഒരു നടനെന്ന രീതിയില്‍ എന്നെ സ്‌നേഹിച്ച എന്റെ പ്രിയപ്പെട്ടവരുടെ മുന്നിലേക്ക് ഞാനിതാ ഈ പുസ്തകം സമര്‍പ്പിക്കുന്നു. അഭിനയമറിയാതെ… സ്വീകരിച്ചാലും…

നിങ്ങളുടെ സിദ്ദിഖ്

Brand

Siddique

സിദ്ദിഖ്എറണാകുളം ജില്ലയിലെ എടവനക്കാട്ട് കെ. മാമതുവിന്റെയും ബീവിയുടെയും മകനായി 1959ല്‍ ജനനം. മൂന്നരപ്പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമയില്‍ സജീവം. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, നന്ദനം, സത്യമേവ ജയതേ, നരിമാന്‍, കണ്ണകി, ഫുക്രി, വിജയ്‌സൂപ്പറും പൗര്‍ ണ്ണമിയും, ആന്‍മരിയ കലിപ്പിലാണ്, ശുഭരാത്രി... തുടങ്ങി മുന്നൂറില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 2003ലെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് (ചൂണ്ട) ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ : സീന മക്കള്‍ : റഷീന്‍, ഷഹീന്‍, ഫര്‍ഹീന്‍ വിലാസം : പടമുകള്‍, കാക്കനാട്, കൊച്ചി - 682 030 ഇ-മെയില്‍ : actor.sidhique7@gmail.com

Reviews

There are no reviews yet.

Be the first to review “Abhinayamariyathe -Autobiography of Actor Siddique”
Review now to get coupon!

Your email address will not be published. Required fields are marked *