Vishudha Kelan
Original price was: ₹115.00.₹105.00Current price is: ₹105.00.
വിശുദ്ധ കേളന്‍
(നോവല്‍)
ബിനോയ് വരകില്‍
പേജ്:
വംശബോധത്തിന്റെ ഇതിഹാസമാണ് ‘ വിശുദ്ധ കേളന്‍ ”. പാരിസ്ഥിതികാവബോധം,
ദളിത്കാഴ്ചപ്പാട്, സ്ത്രീപുരുഷ സമത്വമാര്‍ന്ന കുടുംബസങ്കല്പം, ദേശാതീതമായ
ജീവിതസാഹചര്യങ്ങളിലും കൈമോശം വരാത്ത പാരമ്പര്യസംരക്ഷണം എന്നിങ്ങനെ
കാലമാവശ്യപ്പെടുന്ന വിഷയങ്ങളെ ജ്വലിപ്പിക്കുവാനുള്ള തൂലികാജ്വാലയാണ് ഇവിടെ
എഴുത്തുകാരന്റെ രചനായുധം. നേരറിവുകളുടെ നൈരന്തര്യം നഷ്ടപ്പെടുത്താ
ത്തതിന്റെയും നിരീക്ഷണബുദ്ധികൂര്‍മ്മതയുടെയും സമ്പന്നതയാവാം നോവലിസ്റ്റിന്റെ
സര്‍ഗ്ഗശേഷിയ്ക്ക് നിദാനം.
ഫാ. പ്രൊഫ. മാത്യൂസ് വാഴക്കുന്നം
പുലയന്‍ പ്രകൃതിയുടെ കൂടപ്പിറപ്പാണ്. കൃഷിയിടത്തിലെ കളകള്‍ പിഴുതുകളയുന്ന
കേളന്‍ അവയെ നോവിക്കാതെയാണ് പറിച്ചു മാറ്റുന്നത്. അവയ്ക്ക് നോവരുത്.
പ്രകൃതിയുടെ ഭാഗമാണ് പുല്ലും പുലയനും. മണ്ണ് വിശുദ്ധമാണ്. ദൈവത്തിന്
മനുഷ്യനോടുള്ള സ്‌നേഹമാണ് ഫലഭുയിഷ്ടമായ മണ്ണും പുഴകളും കുളങ്ങളുമെല്ലാം.
പ്രപഞ്ചത്തോടും പ്രകൃതിയോടും എഴുത്തുകാരനുള്ള സമീപനം ഉദാത്തമാണ്.
കാല്‍പനികതയുടെ തണലില്‍ ഇരുന്ന് കടന്നുപോയ നല്ല കാലത്തിന്റെ ഓര്‍മ്മയില്‍
തരളഹൃദയനാകുകയും വര്‍ത്തമാനകാലത്തിന്റെ വിമര്‍ശകനാവുകയും ചെയ്യുന്ന
രംഗങ്ങള്‍ നോവലില്‍ നിറഞ്ഞു തുളുമ്പുന്ന വേളകളില്‍ അനുവചാകനും ശരി, ശരി
എന്ന് അംഗീകരിക്കുന്ന രംഗങ്ങള്‍ ധാരാളം…
പ്രൊഫ. ജോബ് കാട്ടൂര്‍
Reviews
There are no reviews yet.