ഇ.അഹമ്മദ് മഹനീയം ഒരു കാലം : – നവാസ് പൂനൂർ
കേരളത്തിന്‍റെ രാഷ്ട്രീയഭൂമികയിൽ നിന്ന് വിശ്വവിഹായസ്സിലേക്ക് പടർന്നുപന്തലിച്ച ഒരു മഹാവൃക്ഷമാണ് ഇ.അഹമ്മദ്. വി.കെ കൃഷ്ണമേനോന് ശേഷം വിശ്വപൗരൻ എന്ന് മലയാളിക്ക് അഭിമാനപൂർവ്വം വിശേഷിപ്പിക്കാവുന്ന അപൂർവ്വ വ്യക്തിത്വം . ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ശബ്ദമായിരുന്നു ഇ. അഹമ്മദ് . ബഹുമുഖ പ്രതിഭയായ ഇ.ആഹ്മെദ് സാഹിബിന്‍റെ മഹനീയമായ ജീവിതം വാക്കുകളിൽ വരച്ചിടുകയാണ് നവാസ് പൂനൂർ . അക്ഷരങ്ങളിൽ പടർത്തുയർത്തിയ ജീവിതസൗധമാണ് ഈ മഹദ് ഗ്രന്ഥം . വൈവിധ്യമാർന്ന ആ കർമ്മപഥങ്ങളെ മികച്ച കരവിരുതോടെ ഒരു ചിമിഴിലെന്നോണം ജീവചരിത്രകാരൻ ഈ കൃതിയിൽ ആലേഖനം ചെയ്തിരിക്കുന്നു . ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്ക് അദ്ദേഹം നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ മാത്രം മതിയാകും അദ്ദേഹത്തിന്‍റെ നാമധേയം ജനഹൃദയങ്ങളിൽ എക്കാലവും നിലനിൽക്കാൻ പൊതുസ്മൂഹത്തിന് വേണ്ടി സമർപ്പിത ജീവിതം നയിച്ച് മാനവതയുടെ ഹൃദയാകാശത്തിൽ നക്ഷത്ര ശോഭയോടെ ജ്വലിച്ചു നിൽക്കുന്ന ഈ അഹമ്മദ് സാഹിബിന്‍റെ ജീവചരിത്രഗ്രന്ഥം ഏതൊരു മലയാളിക്കും ഒരു മുതൽക്കൂട്ടാണ് …
Reviews
There are no reviews yet.