ഒരു വീല്‍ചെയര്‍ സഞ്ചാരിയുടെ ഹൃദയതാളം
(ആത്മകഥ)
എസ്.എം. സാദിഖ്
അളവറ്റ വിജ്ഞാനസമ്പത്ത് പകര്‍ന്നു നല്‍കിയാലും ഒരു പുസ്തകം മഹത്തരമാകുകയില്ല. മഹത്വത്തിന്റെ നേരിയ അംശമെങ്കിലും അതിന് അവകാശപ്പെടണമെങ്കില്‍ അപരന്റെ ജീവിതവീക്ഷണത്തില്‍ അസാരം മാറ്റം സൃഷ്ടിക്കാന്‍ കഴിയണം. വായനക്കാരുടെ വ്യക്തിത്വം തന്നെ മാറ്റിമറിക്കുന്നതുകൊണ്ടാണ് ലോക ക്ലാസിക്കുകള്‍ അത്യന്തം മഹത്തരമായി ഗണിക്കപ്പെടുന്നത്. എസ്.എം. സാദിഖ് എഴുതിയ ‘ഒരു വീല്‍ ചെയര്‍ സഞ്ചാരിയുടെ ഹൃദയതാളം’ എന്ന ഗ്രന്ഥം ജീവിതമെന്ന മഹാപരീക്ഷണത്തെക്കുറിച്ച് ചില ഉള്ളറിവുകള്‍ പകര്‍ത്തിത്തരും. സ്വന്തം വിധിവിഹിതങ്ങളെ മറ്റൊരു കാഴ്ചപ്പാടില്‍ നമ്മള്‍ കാണാന്‍ തുടങ്ങും. കിട്ടാത്തതിനെപ്പറ്റിയുള്ള പരാതികളില്‍ നിന്ന് കിട്ടിയവയെക്കുറിച്ചുള്ള കൃതാര്‍ത്ഥതകളിലേക്ക് മനോമുകുരം വിടരും.
– കെ. പി. രാമനുണ്ണി
Reviews
There are no reviews yet.