ഞാൻ നർഗീസ് ബീഗം
(ആത്മകഥ)
നർഗീസ് ബീഗം
സാമൂഹിക പ്രവർത്തകയായ നർഗീസ് ബിഗത്തിന്റെ സേവന പന്ഥാവിൽ നിന്നും അടർത്തിയെടുത്ത ഏതാനും ഏടുകളാണ് ‘ഞാൻ നർഗീസ് ബീഗം’ എന്ന ഈ പുസ്തകം. നമുക്കുചുറ്റും ജീവിക്കുന്ന അനേകം പേരുടെ ദയനീയമായ ജീവിതസാഹചര്യ ങ്ങൾ ഹൃദയസ്പർശിയായി ഈ പുസ്തകത്തിൽ അവർ വരച്ചുകാണിക്കുന്നു. നിത്വദാരിദ്ര്യത്തിന്റെ ചുറ്റുപാടിൽ നിന്ന് സ്വപ്രയത്നത്തിലൂടെ നഴ്സിംഗ് മേഖലയിലെത്തി തന്റെ പ്രൊഫഷനോടൊപ്പം സാമൂഹ്യസേവനം ജീവിതവ്രതമാക്കിയ നർഗീസ് ബീഗത്തിന്റെ സേവന മാതൃക പ്രശംസനീയമാണ്.
നർഗീസ് ബീഗം ഒരു സാധാരണ സ്ത്രീയാണ്.
ഒരു സാമൂഹിക പ്രവർത്തകയാണ്.
നമുക്കൊക്കെ ചെയ്യാനാവുന്ന കാര്യങ്ങളേ അവർ ചെയ്യുന്നുള്ളൂ.
പക്ഷേ, നമ്മളൊന്നും ചെയ്യുന്നില്ല.
അവർ ചെയ്യുന്നു.
അതാണ് അവരുടെ മഹത്വം.
– മമ്മൂട്ടി
(നർഗീസ് ബീഗത്തിന് കൈരളി ടി.വി.യുടെ പ്രത്യേക പുരസ്കാരം സമർപ്പിച്ചുകൊണ്ടുള്ള അനുമോദന പ്രസംഗത്തിൽ നിന്ന്)
Reviews
There are no reviews yet.