1967 ഡിസംബര്‍ 31ന് എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ ജനിച്ചു. അച്ഛന്: കെ. എം. ലക്ഷ്മണന് നായര്‍, അമ്മ: എ.എസ്. വിശാലാക്ഷി. മലയാള സാഹിത്യത്തില്‍ എ.എ, എം.ഫില്‍, ബി.എഡ് ബിരുദങ്ങളും പത്ര പ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും നേടി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍നിന്ന് മലയാള സംഗീതനാടകങ്ങളെ ക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ്. 1993 മുതല്‍ ‘മാതൃഭൂമി’ സബ് എഡിറ്റര്‍. മലയാള സംഗീതനാടകചരിത്രം, ഒരു മുഖം- ജനപ്രിയ നാടക വേദിയുടെ മിടിപ്പുകള്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, ആന്‍ഡ്രൂസ് മാസ്റ്റര്‍, ഓച്ചിറ വേലുക്കുട്ടി എന്നീ നാടകസംബന്ധിയായ പുസ്തകങ്ങളും എണ്‍പത് ബാലസാഹിത്യ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ‘ഒരു മുഖം-ജനപ്രിയ നാടകവേദിയുടെ മിടിപ്പുകള്‍’ എന്ന ബൃഹദ്ഗ്രന്ഥ മടക്കം പത്തിലേറെ പുസ്തകങ്ങള്‍ ‘ലിപി’യാണ് പ്രസിദ്ധീകരിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.ടി ബാലസാഹിത്യ പുരസ്കാരം, ഭീമ അവാര്‍ഡ് എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.
ഇന്ദു ഭാര്യയും വൈശാഖന്, നയനതാര എന്നിവര്‍ മക്കളുമാണ്.
വിലാസം: ‘ദേവീകൃപ’ പി.ഒ. ബാലുശ്ശേരി കോഴിക്കോട് ജില്ല- 673 612
“Barathiya Nadodikathaparambara Orissa” has been added to your cart. View cart