സിദ്ദിഖ്
എറണാകുളം ജില്ലയിലെ എടവനക്കാട്ട് കെ. മാമതുവിന്റെയും ബീവിയുടെയും മകനായി 1959ല്‍ ജനനം. മൂന്നരപ്പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമയില്‍ സജീവം. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്, നന്ദനം, സത്യമേവ ജയതേ, നരിമാന്, കണ്ണകി, ഫുക്രി, വിജയ്സൂപ്പറും പൗര് ണ്ണമിയും, ആന്മരിയ കലിപ്പിലാണ്, ശുഭരാത്രി… തുടങ്ങി മുന്നൂറില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന് എന്നീ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 2003ലെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് (ചൂണ്ട) ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ : സീന
മക്കള്‍ : റഷീന്, ഷഹീന്, ഫര്ഹീന്
വിലാസം : പടമുകള്‍, കാക്കനാട്, കൊച്ചി – 682 030
ഇ-മെയില്‍ : actor.sidhique7@gmail.com
Showing the single result
Chat with Us