PADACHOTHI – SHAMI KUNHIPARI – STORIES

160.00

Book : PADACHOTHI
Author:  SHAMI KUNHIPARI
Category : STORIES
ISBN : 9788188028672
Binding : Normal
Publishing Date : 2022
Publisher : LIPI PUBLICATIONS
Edition : 1
Number of pages : 112
Language : Malayalam

160.00

Add to cart
Buy Now
Categories: ,

പടച്ചോത്തി
(കഥകള്‍)
ഷാമി കുഞ്ഞിപ്പേരി

ഭാഷയിലും, കഥപറച്ചിലിന്റെ ശൈലിയിലും ഷാമി പുലര്‍ത്തിയിരിക്കുന്ന കൈയൊതുക്കം വിസ്മയിപ്പിക്കുന്നതാണ്. കഥയെ ആഴമുള്ള ചിന്തയാക്കി രൂപപ്പെടുത്താന്‍ ഭാഷയുടെ സൂക്ഷ്മധ്വനികളെ അവര്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നു. അങ്ങനെ കഥ വെറും നേരം പോക്കെല്ലന്നും, തനിക്ക് ഈ സമൂഹത്തോട് പറയാനുള്ള കാര്യങ്ങളെ ആര്‍ജവത്തോടെ പറയാനുള്ള വഴി തേടലാണെന്നും അവര്‍ കാണിച്ചു തരുന്നു. അതുകൊണ്ടു തന്നെയാണ് ക്ഷണികവായന കൊണ്ട് മറികടക്കാവുന്ന ഒന്നല്ല ഷാമിയുടെ കഥാലോകം എന്ന് ആദ്യം തന്നെ എനിക്ക് തോന്നിയത്. വായനക്ക് ശേഷവും ഉള്ളിലേക്ക് ഒരു പുഴ പോലെ ഷാമിയുടെ കഥകള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.

– ഐസക് ഈപ്പന്‍
(അവതാരികയില്‍ നിന്നും)

 

Brand

SHAMI KUNHIPARI

ഷാമി കുഞ്ഞിപ്പേരി മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പാലേമാടില്‍ വാഹിദയുടേയും അബ്ദുസമദിന്റേയും മകളായി ജനിച്ചു. മമ്പാട് എം.ഇ.എസ്. കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരിക്കെ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ മമ്പാട് എം.ഇ.എസ്. കോളേജില്‍ സുവോളജി വിഭാഗം അദ്ധ്യാപികയായി ജോലി ചെയ്യുന്നു. എഴുത്തിലേക്ക് ഒരു നീണ്ട ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവാണ്. മാധ്യമം, ദേശാഭിമാനി, ചന്ദ്രിക എന്നിവയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'യവൈതാതിന്റെ പ്രണയ സന്ദേശം' എന്ന പേരില്‍ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ല്‍ എ.കെ.പി.സി.ടി.എ. സംസ്ഥാന തലത്തില്‍ അദ്ധ്യാപകര്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ പുരസ്‌കാരം നേടി.

Reviews

There are no reviews yet.

Be the first to review “PADACHOTHI – SHAMI KUNHIPARI – STORIES”
Review now to get coupon!

Your email address will not be published. Required fields are marked *