Product Filter

ഷാമി കുഞ്ഞിപ്പേരി
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പാലേമാടില്‍ വാഹിദയുടേയും അബ്ദുസമദിന്റേയും മകളായി ജനിച്ചു. മമ്പാട് എം.ഇ.എസ്. കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരിക്കെ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ മമ്പാട് എം.ഇ.എസ്. കോളേജില്‍ സുവോളജി വിഭാഗം അദ്ധ്യാപികയായി ജോലി ചെയ്യുന്നു. എഴുത്തിലേക്ക് ഒരു നീണ്ട ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവാണ്. മാധ്യമം, ദേശാഭിമാനി, ചന്ദ്രിക എന്നിവയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘യവൈതാതിന്റെ പ്രണയ സന്ദേശം’ എന്ന പേരില്‍ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ല്‍ എ.കെ.പി.സി.ടി.എ. സംസ്ഥാന തലത്തില്‍ അദ്ധ്യാപകര്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ പുരസ്‌കാരം നേടി.

Showing the single result

0
Original price was: ₹170.00.Current price is: ₹160.00.