ആതുര ജീവിത സാഫല്യം
(ആത്മകഥ)
പാലിയത്താഴത്ത് ഡോ. മുഹമ്മദ് കാസിം
എഴുത്ത്: ബഷീര്‍ തിക്കോടി
പാലിയത്താഴത്ത് ഡോ. മുഹമ്മദ് കാസിം ഓര്‍മ്മയുടെ ശിഖിരങ്ങളിലേക്ക് ചേക്കേറുകയാണ്. വേദനയും ആഹ്‌ളാദവും അനുഭവങ്ങളും സ്‌നേഹാശ്ലേഷങ്ങളും നിറഞ്ഞ ജീവിതവഴിയിലൂടെ സഞ്ചരിച്ച്, ഓര്‍മ്മയില്‍ നിന്ന് ഇരുട്ടും വെളിച്ചവും ഓര്‍ത്തെടുക്കുകയാണ്. ജീവിതാഴങ്ങളില്‍നിന്ന് വാല്‍നക്ഷത്രങ്ങളെ പോലെ ചില മിന്നിമായലുകള്‍. ജീവിതം ഹരിതാഭമാക്കിയ ഒരു മനുഷ്യന്‍ ഓര്‍മ്മകളുടെ ആകാശത്തെ നിവര്‍ത്തിയിടുകയാണ്. ജന്മദേശം വിട്ട് പ്രവാസഭൂമിയിലെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്ന സാര്‍ത്ഥക ജീവിത വെളിച്ചം. സ്വാസ്ഥ്യം കെടുത്തുന്ന അനുഭവങ്ങളിലെ കനല്‍പെരുക്കങ്ങളെ ഡോ. മുഹമ്മദ് കാസിം കഴുകി തുടച്ച് സൂക്ഷിച്ചുവെക്കാറില്ല. അതുകൊണ്ട് തന്നെ പ്രഭാതവെയില്‍ വീണ് തിളങ്ങുന്ന ഇലകള്‍ പോലെ തെളിച്ചമുള്ള അനുഭവങ്ങളുടെ ആഴമുള്ള കൃതി.
ആമുഖം
ഓര്‍മ്മകളുടെ ആദിമ ശിഖരങ്ങളില്‍ നിന്ന് ഒന്നിറങ്ങി വരികയാണ്. ഇടിമിന്നലനുഭവമാവരുത് ജീവിത വഴിയെന്ന് ഓര്‍മ്മവെച്ച കാലം തൊട്ടെ തീരുമാനിച്ചുറച്ചിരുന്നു. നിലാവ് പോലെ നേര്‍ത്തങ്ങനെ, പകയും പോരുമില്ല, അത് കൊണ്ട് തന്നെ ഇരുണ്ടാനുഭവങ്ങള്‍ തളര്‍ത്തിയുമില്ല,അരനുറ്റാണ്ട് കാലമായി പ്രവാസിയാണ്. നാഗരികവര്‍ണ്ണപകിട്ടിലാണ് ജീവിതമെങ്കിലും തിരിക്കെടാതെ അകത്ത് നാടും വീടും രക്ഷിതാക്കളും കുടുംബവും തന്ന വെളിച്ചമുണ്ട്. ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ കളിച് നിന്ന ഉപ്പയെ കുറിചുള്ള ഓര്‍മ്മ തന്നെയാണ് തീ ജ്വാലയായി ഉള്ളില്‍, മുന്നോട്ടാഞ് കുതിക്കാന്‍ താങ്ങും തണലുമായി തീര്‍ന്ന ഭാര്യ പിന്നെ മക്കള്‍, പഠിപ്പിച്ച ഗുരുവര്യര്‍ എന്റെ സ്ഥാപനത്തിലെ സ്റ്റാഫുകള്‍, പ്രവര്‍ത്തിച്ച നിരവധി സംഘടനകളിലെ സഹപ്രവര്‍കര്‍ എല്ലാവരെയും ആദരവോടെ ഓര്‍ക്കുകയാണിവിടെ. കഥകളൊക്കെ കഥകേടാവുന്ന കാലത്ത് എനിക്ക് നല്ലതേ പറയാനുള്ളു, ശാപവാക്കുകളുടെ ഇരമ്പലുകളില്ല, അനശ്വരമീ ജീവിതമെന്ന ഒരു വാക്ക് ചുണ്ടില്‍ വിരിഞ്ഞ് നില്പുണ്ടെപ്പോഴും.
ഈ പുസ്തകത്തിനെ സ്‌നേഹവായ്പിന്റെ സൗഭഗം കൊണ്ടണ്ട് ഉയര്‍ത്തിയത് രണ്ട് പേരാണ്, ഹൃദയാംഗമായ ഒരു കുറിപ്പ് എഴുതി തന്ന് അനുഗഹം വര്‍ഷിച്ച എം.എ. യൂസഫലിയെന്ന ലോകത്തോളം വളര്‍ന്ന മനീഷി എനിക്ക് എന്നും അത്ഭുതവും സ്‌നേഹതണലുമാണ്, ഗല്‍ഫാര്‍ മുഹമ്മദലിയെന്ന എന്റെ പ്രിയങ്കരനായ സുഹൃത്ത് ഞങ്ങള്‍ തമ്മിലുള്ള സുദൃഢ ബന്ധത്തെ കുറിച്ച് ആമുഖമായി എഴുതിയിട്ടുണ്ട്, അഭിമാനകരമാണത്, ലിപിയാണ് പ്രസാധകര്‍. ലിയോ ജയനാണ് മനോഹരമായ കവര്‍ ഒരുക്കിയത് കേട്ടേഴുതിയത് ബഷീര്‍ തിക്കോടിയാണ്. എല്ലാ നല്ല മനുഷ്യര്‍ക്ക് മുമ്പില്‍ വിനയത്തോടെ ഞാനീ പുസ്തകം സമര്‍പ്പിക്കുന്നു നന്ദിയോടെ
പാലിയത്താഴത്ത് ഡോക്ടര്‍ മുഹമ്മദ് കാസിം
Reviews
There are no reviews yet.