Athura Jeevitha Safallyam – Paliyathazhathu Dr. Muhammed Kassim (Autobiography)

250.00

Book : Athura Jeevitha Safallyam – Paliyathazhathu Dr. Muhammed Kassim
Author: Paliyathazhathu Dr. Muhammed Kassim
Compiled: Basheer Thikkodi

Category : Autobiography
ISBN : 978-93-6167-800-4
Binding : Normal
Publishing Date : November 2024
Publisher : Lipi Publications
Edition : First 
Number of pages : 128 (including 8 colour pages)
Language : Malayalam

250.00

Add to cart
Buy Now
Category:

ആതുര ജീവിത സാഫല്യം
(ആത്മകഥ)
പാലിയത്താഴത്ത് ഡോ. മുഹമ്മദ് കാസിം

എഴുത്ത്: ബഷീര്‍ തിക്കോടി

പാലിയത്താഴത്ത് ഡോ. മുഹമ്മദ് കാസിം ഓര്‍മ്മയുടെ ശിഖിരങ്ങളിലേക്ക് ചേക്കേറുകയാണ്. വേദനയും ആഹ്‌ളാദവും അനുഭവങ്ങളും സ്‌നേഹാശ്ലേഷങ്ങളും നിറഞ്ഞ ജീവിതവഴിയിലൂടെ സഞ്ചരിച്ച്, ഓര്‍മ്മയില്‍ നിന്ന് ഇരുട്ടും വെളിച്ചവും ഓര്‍ത്തെടുക്കുകയാണ്. ജീവിതാഴങ്ങളില്‍നിന്ന് വാല്‍നക്ഷത്രങ്ങളെ പോലെ ചില മിന്നിമായലുകള്‍. ജീവിതം ഹരിതാഭമാക്കിയ ഒരു മനുഷ്യന്‍ ഓര്‍മ്മകളുടെ ആകാശത്തെ നിവര്‍ത്തിയിടുകയാണ്. ജന്മദേശം വിട്ട് പ്രവാസഭൂമിയിലെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്ന സാര്‍ത്ഥക ജീവിത വെളിച്ചം. സ്വാസ്ഥ്യം കെടുത്തുന്ന അനുഭവങ്ങളിലെ കനല്‍പെരുക്കങ്ങളെ ഡോ. മുഹമ്മദ് കാസിം കഴുകി തുടച്ച് സൂക്ഷിച്ചുവെക്കാറില്ല. അതുകൊണ്ട് തന്നെ പ്രഭാതവെയില്‍ വീണ് തിളങ്ങുന്ന ഇലകള്‍ പോലെ തെളിച്ചമുള്ള അനുഭവങ്ങളുടെ ആഴമുള്ള കൃതി.

 

 

ആമുഖം

ഓര്‍മ്മകളുടെ ആദിമ ശിഖരങ്ങളില്‍ നിന്ന് ഒന്നിറങ്ങി വരികയാണ്. ഇടിമിന്നലനുഭവമാവരുത് ജീവിത വഴിയെന്ന് ഓര്‍മ്മവെച്ച കാലം തൊട്ടെ തീരുമാനിച്ചുറച്ചിരുന്നു. നിലാവ് പോലെ നേര്‍ത്തങ്ങനെ, പകയും പോരുമില്ല, അത് കൊണ്ട് തന്നെ ഇരുണ്ടാനുഭവങ്ങള്‍ തളര്‍ത്തിയുമില്ല,അരനുറ്റാണ്ട് കാലമായി പ്രവാസിയാണ്. നാഗരികവര്‍ണ്ണപകിട്ടിലാണ് ജീവിതമെങ്കിലും തിരിക്കെടാതെ അകത്ത് നാടും വീടും രക്ഷിതാക്കളും കുടുംബവും തന്ന വെളിച്ചമുണ്ട്. ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ കളിച് നിന്ന ഉപ്പയെ കുറിചുള്ള ഓര്‍മ്മ തന്നെയാണ് തീ ജ്വാലയായി ഉള്ളില്‍, മുന്നോട്ടാഞ് കുതിക്കാന്‍ താങ്ങും തണലുമായി തീര്‍ന്ന ഭാര്യ പിന്നെ മക്കള്‍, പഠിപ്പിച്ച ഗുരുവര്യര്‍ എന്റെ സ്ഥാപനത്തിലെ സ്റ്റാഫുകള്‍, പ്രവര്‍ത്തിച്ച നിരവധി സംഘടനകളിലെ സഹപ്രവര്‍കര്‍ എല്ലാവരെയും ആദരവോടെ ഓര്‍ക്കുകയാണിവിടെ. കഥകളൊക്കെ കഥകേടാവുന്ന കാലത്ത് എനിക്ക് നല്ലതേ പറയാനുള്ളു, ശാപവാക്കുകളുടെ ഇരമ്പലുകളില്ല, അനശ്വരമീ ജീവിതമെന്ന ഒരു വാക്ക് ചുണ്ടില്‍ വിരിഞ്ഞ് നില്പുണ്ടെപ്പോഴും.
ഈ പുസ്തകത്തിനെ സ്‌നേഹവായ്പിന്റെ സൗഭഗം കൊണ്ടണ്ട് ഉയര്‍ത്തിയത് രണ്ട് പേരാണ്, ഹൃദയാംഗമായ ഒരു കുറിപ്പ് എഴുതി തന്ന് അനുഗഹം വര്‍ഷിച്ച എം.എ. യൂസഫലിയെന്ന ലോകത്തോളം വളര്‍ന്ന മനീഷി എനിക്ക് എന്നും അത്ഭുതവും സ്‌നേഹതണലുമാണ്, ഗല്‍ഫാര്‍ മുഹമ്മദലിയെന്ന എന്റെ പ്രിയങ്കരനായ സുഹൃത്ത് ഞങ്ങള്‍ തമ്മിലുള്ള സുദൃഢ ബന്ധത്തെ കുറിച്ച് ആമുഖമായി എഴുതിയിട്ടുണ്ട്, അഭിമാനകരമാണത്, ലിപിയാണ് പ്രസാധകര്‍. ലിയോ ജയനാണ് മനോഹരമായ കവര്‍ ഒരുക്കിയത് കേട്ടേഴുതിയത് ബഷീര്‍ തിക്കോടിയാണ്. എല്ലാ നല്ല മനുഷ്യര്‍ക്ക് മുമ്പില്‍ വിനയത്തോടെ ഞാനീ പുസ്തകം സമര്‍പ്പിക്കുന്നു നന്ദിയോടെ

പാലിയത്താഴത്ത് ഡോക്ടര്‍ മുഹമ്മദ് കാസിം

Brand

Paliyathazhathu Dr. Muhammed Kassim

പാലിയത്താഴത്ത് ഡോ. മുഹമ്മദ് കാസിം
തൃശ്ശൂര്‍ ജില്ലയിലെ കുറുമ്പിലാവ് എന്ന ഗ്രാമത്തില്‍ ജനിച്ചു. പാലിയത്താഴത്ത് മുഹമ്മദ് സാഹിബിന്റെയും ആയിശുമ്മയുടെയും മകന്‍. കുറുമ്പിലാവ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം. സ്വാമി ബോധാനന്ദ ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന ആസ്ട്രിയ എന്നിവിടങ്ങളില്‍ തുടര്‍പഠനം. 1974-ല്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി ചേറ്റുവ എം.ഇ.എസ് ഹോസ്പിറ്റലില്‍ ആതുസേവന ജീവിതം തുടങ്ങി. 1977-ല്‍ ആതുര ശുശ്രൂഷരംഗം ഒമാനിലേക്കും സൗദിയിലേക്കും പിന്നെ യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. ഗവണ്‍മെന്റ് സര്‍വ്വീസും, പ്രൈവറ്റ് പ്രാക്ടീസുമൊക്കെയായി തുടങ്ങുന്ന ഘട്ടത്തില്‍ സ്വന്തം ബിസിനസ് കെട്ടിപ്പടുക്കുന്നു. അല്‍ ഷിഫ മെഡിക്കലിന്റെ ചെയര്‍മാന്‍. 
അല്‍ റൗദ ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാന്‍, ഹോട്ടല്‍ സൗത്ത് റീജന്‍സി ചെയര്‍മാന്‍. മെഡ് സെവന്‍ ഗ്രൂപ്പ് ഇന്ത്യയുടെ ചെയര്‍മാന്‍, സ്‌കൈ ബോയ് റിയല്‍ എസ്റ്റേറ്റ് ദുബൈയിയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം കേച്ചേരിയിലെ സാന്ത്വനം റിഹാബിലിറ്റേഷന്‍ ചെയര്‍മാന്‍, നഹ്ജുറഷാദ് അറബിക് കോളേജ് ചെന്ത്രാപ്പിന്നിയുടെ വൈസ് ചെയര്‍മാന്‍, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് ചെയര്‍മാന്‍, ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വൈസ് ചെയര്‍മാന്‍, ഹോറിസോണ്‍ സ്‌കൂള്‍ കാലിക്കറ്റിന്റെ ട്രസ്റ്റി, വെസ്റ്റ് ബംഗാളിലെ ഫൗദ വുമണ്‍സ് കോളേജിന്റെ സ്‌പോണ്‍സര്‍ എന്നീ രംഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നു. പൂരം ദുബൈയുടെ ഫൗണ്ടര്‍ പ്രസിഡന്റ്,ജിദ്ദയിലെ ഏജസ് ഗ്രൂപ്പിന്റെ ഫൗണ്ടര്‍, എ.കെ.എം.ജി.യുടെ ദുബൈ പ്രസിഡന്റ്, ദുബൈ ഡോക്‌ടേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റ്, പീസ് ലവേഴ്‌സ് ഫോറം മെമ്പര്‍ തുടങ്ങീ സാമൂഹിക സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിക്കുന്നു. പഠനകാലത്തെ അധ്യാപകര്‍ മുതല്‍ എം.എ. യൂസഫലി സാഹിബ്, ഗള്‍ഫാര്‍ മുഹമ്മദലി സാഹിബ്, കാന്തപുരം ഉസ്താദ്, ഫാദര്‍ ഡേവിഡ് ചിറമ്മല്‍ തുടങ്ങിയ എത്രയോ മഹോന്നതരുമായുള്ള സൗഹൃദം. 
ഭാര്യ അനാര്‍ക്കലി. മക്കള്‍: സമീര്‍ കാസിം, മകള്‍ തസ്ലിം. ദുബൈയില്‍ താമസിക്കുന്നു. വേസ്റ്റേണ്‍ യൂറോപ്പിലെ ഒട്ടുമിക്കരാജ്യങ്ങളും എല്ലാ ഗള്‍ഫ് രാജ്യങ്ങളും, ഫ്രാന്‍സ്, ജര്‍മ്മി, ഇറ്റലി, ഓസ്ട്രിയ, ശ്രീലങ്ക, തുര്‍ക്കി, വത്തിക്കാന്‍, ആഫ്രിക്ക, മേലഷ്യ, സിംഗപ്പൂര്‍, മാലിദ്വീപ്, ഗ്രീസ് തുടങ്ങീ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മര്‍ക്കസിന് കീഴിയില്‍ വെസ്റ്റ് ബംഗാളിലും സമീപ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയ സംഭാവനകളര്‍പ്പിക്കുന്ന തൈ്വബ ഗാര്‍ഡന്റെ 'പ്രഥമ ഗാര്‍ഡിയന്‍ പുരസ്‌കാരം', അവയവദാനരംഗത്തെ മാനുഷിക പ്രവര്‍ത്തന മികവിന് ഡേവിഡ് ചിറമ്മല്‍ അച്ചന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫെഡറേഷന്‍ ഇന്ത്യയുടെ ആദരവ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്നും ഏറ്റുവാങ്ങി. സൗദിയിലെ ഷഹാദ തഖ്ബീര്‍ എക്‌സലന്‍സ് പുരസ്‌കാരം, മെഡിക്കല്‍ രംഗത്തുള്ള സുത്യര്‍ഹ സേവനത്തിന് ജിദ്ദ മെഡിക്കല്‍ കെയറിന്റെ ആദരം എ.കെ.എം.ജി.യുടെയും ഇന്ത്യന്‍ കൗണ്‍സുലേറ്റിന്റെയും ലേബര്‍ ക്യാമ്പുകളില്‍ നിര്‍ധനരായ മനുഷ്യര്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളിലൂടെ സഹായം എത്തിച്ചതിന് കോണ്‍സുല്‍ ജനറല്‍ അവാര്‍ഡ്. ദുബൈ ഖിസേസിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള അവാര്‍ഡ് രണ്ടുവട്ടം. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ഫുഖ്‌രിയുടെ നേതൃത്വത്തിലുള്ള മഅ്ദിന്‍ അക്കാദമിയുടെ അവാര്‍ഡ് ഇങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.       
E-mail: drkasim@emirates.net.ae
drkasimpalia@gmail.com

Reviews

There are no reviews yet.

Be the first to review “Athura Jeevitha Safallyam – Paliyathazhathu Dr. Muhammed Kassim (Autobiography)”
Review now to get coupon!

Your email address will not be published. Required fields are marked *