ജീവന്റെ ഏടുകള്‍
(കവിതകള്‍)
വിനീഷ് വിദ്യാധരന്‍
സാമൂഹ്യ നിരീക്ഷണാത്മകമായ സമീപനം പല കവിതകളിലും കാണുന്നുണ്ട്. ശുദ്ധമായ ഭാഷയില്‍ ആശയഗതികളുടെ താളം തെറ്റിക്കാതെ അവതരിപ്പിക്കുകയാണ് ശ്രി. വിനീഷ് ചെയ്യുന്നത്. ജീവന്റെ ഏടുകള്‍ എന്ന പേര്, അത് എത്രയും അമ്പര്‍ത്ഥമാണ്. പ്രകൃതി, ജീവനം, പാരിസ്ഥിതിക സംതുലനം തുടങ്ങിയ വിഷയങ്ങള്‍ തന്നെയാണല്ലോ കവി മുറുകെ പിടിക്കുന്നത്.
പി.പി. ശ്രീധരനുണ്ണി
തീര്‍ച്ചയായും ജീവിതത്തിന് പ്രയോജനപ്പെടുന്ന സാരോപദേശ കവിതകളാണ് വിനീഷിന്റേത്. സ്വജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നാണ് ഈ കവിതകള്‍ രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്. ഏറ്റവും ലളിതമായ ആഖ്യാനത്തില്‍ കേവലം ഭാഷ അറിയുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന ശില്‍പത്തില്‍ ഈ കവിതകള്‍ നിബന്ധിക്കപ്പെട്ടിരിക്കുന്നു.
ആലങ്കോട് ലീലാകൃഷ്ണന്‍
ഇന്നത്തെ സമൂഹത്തില്‍ പിന്നെപ്പിന്നെ അപ്രത്യക്ഷമായി വരുന്ന മൂല്യങ്ങളെ പറ്റിയാണ് വിനീഷ് വിദ്യാധരന്‍ ആധി കൊള്ളുന്നത്. വ്യക്തിബന്ധങ്ങളും ഗുരുശിഷ്യ ബന്ധങ്ങളുമെല്ലാം കൂടെക്കൂടെ ദുര്‍ബലമായി വരുന്ന കാഴ്ച നാം ചുറ്റുപാടും കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രചനകളില്‍ അച്ഛനും അമ്മയും ഗുരുനാഥനുമെല്ലാം പ്രധാന കഥാപാത്രങ്ങളായി തീര്‍ന്നിരിക്കുന്നു. ഏതാണ് ഏറ്റവും വലിയ മുല്യം? സ്നേഹം തന്നെ. വിനീഷ് വിദ്യാധരന്റെ ഈ കവിതാസമാഹാരം അന്വേഷിക്കുന്നതും സ്‌നേഹമാണ്.
പ്രൊഫ. എം.എന്‍. കാരശ്ശേരി
Reviews
There are no reviews yet.