Manfaloothiyude Kathakal (Part – 1)

60.00

മന്‍ഫലൂത്വിയുടെ കഥകള്‍ (ഭാഗം – 1)
വിവര്‍ത്തനം: റഹ്മാന്‍ വാഴക്കാട്

പേജ്: 64

 

അറബ് കഥാലോകത്തെ കുലപതികളിലൊരാളായ മന്‍ഫലൂത്വിയുടെ ശ്രദ്ധേയമായ കഥകളുടെ മലയാള പരിഭാഷ. മനുഷ്യ നന്മയെ ഉദ്ദീപിപ്പിക്കുകയും ചിന്തയുടെ ദീപ്തമായ വിതാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന ഭാവബന്ധുരമായ കഥകള്‍. സമകാലീന സാംസ്‌കാരിക ജാഗ്രതകളെ കാലത്തിന്റെ കണ്ണാടിയുമായി ചേര്‍ത്ത് വായിക്കാവുന്ന രചനകള്‍. ഉപഭോഗസംസ്‌കാരത്തിന്റെ അമിതമായ ഇടപെടലും, അതു വരുത്തിവെയ്ക്കുന്ന മൂല്യച്യുതിയും അനാവരണം ചെയ്യുന്ന സവിശേഷകൃതി.

60.00

Add to cart
Buy Now

മന്‍ഫലൂത്വിയുടെ കഥകള്‍ (ഭാഗം – 1)
വിവര്‍ത്തനം: റഹ്മാന്‍ വാഴക്കാട്

പേജ്: 64

 

അറബ് കഥാലോകത്തെ കുലപതികളിലൊരാളായ മന്‍ഫലൂത്വിയുടെ ശ്രദ്ധേയമായ കഥകളുടെ മലയാള പരിഭാഷ. മനുഷ്യ നന്മയെ ഉദ്ദീപിപ്പിക്കുകയും ചിന്തയുടെ ദീപ്തമായ വിതാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന ഭാവബന്ധുരമായ കഥകള്‍. സമകാലീന സാംസ്‌കാരിക ജാഗ്രതകളെ കാലത്തിന്റെ കണ്ണാടിയുമായി ചേര്‍ത്ത് വായിക്കാവുന്ന രചനകള്‍. ഉപഭോഗസംസ്‌കാരത്തിന്റെ അമിതമായ ഇടപെടലും, അതു വരുത്തിവെയ്ക്കുന്ന മൂല്യച്യുതിയും അനാവരണം ചെയ്യുന്ന സവിശേഷകൃതി.

Brand

Mustafa Lutfi al-Manfaluti

മുസ്തഫാ ലുത്വ്ഫി മന്‍ഫലൂത്വി അറബ് കഥാലോകത്ത് പ്രഗത്ഭനായ എഴുത്തുകാരന്‍. 1876ല്‍ ഈജിപ്തിലെ ഉസ്‌യൂത്വില്‍ ജനിച്ചു. ലോകപ്രശസ്തമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ദുവിന്റെ അരുമശിഷ്യനായിരുന്നു. അറബി പത്രമായ അല്‍ മുവയ്യിദില്‍ എഴുതിത്തുടങ്ങി. ഇതിലെഴുതിയ കഥകളാണ് പിന്നീട് ''നദറാത്ത്'' ''അബ്‌റാത്ത്'' എന്നീ പുസ്തകങ്ങളായി മാറിയത്. മന്‍ഫലൂത്വിയുടെ കഥകള്‍ മനുഷ്യനന്‍മയെ ഉണര്‍ത്തുന്നവയും സമസൃഷ്ടികളുടെ വ്യഥകളും വേദനകളും വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നവയുമാണ്. അദ്ദേഹം വിവിധ ഭാഷകളില്‍ നിന്ന് അറബിയിലേക്ക് ധാരാളം കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുറഞ്ഞ പ്രായത്തിനിടയില്‍ കനപ്പെട്ട കഥകള്‍ സമ്മാനിച്ച മന്‍ഫലൂത്വി 1924ല്‍ മരണമടഞ്ഞു.

Rahman Vazhakkad

റഹ്മാന്‍ വാഴക്കാട് മലപ്പുറം ജില്ലയില്‍ സെയ്തലവി-സുബൈദ എന്നിവരുടെ മകനായി വാഴക്കാട് ജനനം. വാഴക്കാട് ദാറുല്‍ ഉലുമില്‍ അഫ്‌സല്‍ ഉലമ, ഫാറൂഖ് റൗളത്തുല്‍ ഉലൂമില്‍ നിന്നും പി.ജി, അലീഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം. എ. അറബിക്, കൊല്ലം ഗവ. ട്രെയിനിങ്ങ് കോളേജില്‍ നിന്നും ഭാഷാ ട്രെയിനിങ്. 1990 മുതല്‍ കോഴിക്കോട് ആകാശവാണിയിലൂടെ മുസ്ലീം ഭക്തിഗാനവും ദൂരദര്‍ശനിലൂടെ മാപ്പിളപ്പാട്ടും അവതരിപ്പിച്ചു വരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം, യൂണിവേഴ്‌സിറ്റി, സി.ബി.എസ്.സി. കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി മാപ്പിള കലകളിലെ വിധികര്‍ത്താവ്. വിവിധ ചാനലുകളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആല്‍ബങ്ങള്‍ക്കുവേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും സദ്ഗുരു പുരസ്‌ക്കാരം, ചാന്ദ്പാഷ പുരസ്‌ക്കാരം എന്നിവ ലഭിച്ചു. മാപ്പിള കലകളെ സംബന്ധിച്ച് വിവിധ കോളേജുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി. ബോര്‍ഡ് മെമ്പറായിരുന്നു. 1991 മുതല്‍ 2020 മെയ് വരെ വാഴക്കാട് ദാറുല്‍ ഉലൂം അറബിക്‌കോളേജിലെ അദ്ധ്യാപകനായിരുന്നു. വിവിധ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ഷമീമ റഹ്മാന്‍. മക്കള്‍: അഷീര്‍ റഹ്മാന്‍, അബല്‍ റഹ്മാന്‍, അസല്‍ റഹ്മാന്‍, അഫ്‌റാ റഹ്മാന്‍. വിലാസം: ഇശല്‍ മഹല്‍, പി.ഒ. വാഴക്കാട്, പിന്‍ - 673640, 9048642742, rahmanvazhakkad@gmail.com  

Reviews

There are no reviews yet.

Be the first to review “Manfaloothiyude Kathakal (Part – 1)”
Review now to get coupon!

Your email address will not be published. Required fields are marked *