Minnu Pussy by Febina Rasheed

100.00

Book : MINNU PUSSY
Author: Febina Rasheed
Category :  Children’s Literature
ISBN : 978-93-6167-642-0
Binding : Normal
Publishing Date : 2025
Publisher : Lipi Publications
Edition : 1
Number of pages : 56
Language : Malayalam

Minnu Pussy by Febina Rasheed

100.00

Add to cart
Buy Now

മിന്നുപുസ്സി
(ബാലസാഹിത്യം)
ഫെബിന റഷീദ്

ചിരിയും ചിന്തയും, കളിയും കൗതുകവുമായി മിന്നുപുസ്സി നമ്മോട് സ്‌നേഹത്തോടെ സംവദിക്കുകയാണ്. അരുമയായ പുസ്സിയുടെ കുസൃതികളും ചാഞ്ചാട്ടവും വികൃതികളും ഭാവനയുടെ വര്‍ണ്ണരാജി പടര്‍ത്തി കാവ്യാത്മകമായി അവതരിപ്പിക്കുകയാണിവിടെ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ ഈ കൃതി ഭാവനയുടെ ചാരുത കൊണ്ടും, ഭാഷയുടെ മനോഹാരിതകൊണ്ടും ഹൃദയം കീഴടക്കുന്നു. അരുമയായ ഈ പൂച്ചകുഞ്ഞിനെ നമ്മള്‍ തീര്‍ച്ചയായും ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ത്തുപിടിക്കും.

 

മിന്നുപുസ്സി
കാല്‍പാദത്തില്‍ എന്തോ ഉരസുന്നത് അനുഭവപ്പെട്ടാണ് അമീന അന്ന് കണ്ണുതുറന്നത്…
കണ്ണുകള്‍ തിരുമ്മിക്കൊണ്ട് അവള്‍ എഴുന്നേറ്റിരുന്നു.. അപ്പോഴാണ് ഇന്നലെ വാങ്ങിച്ച പൂച്ചയുടെ കാര്യം ഓര്‍ത്തത്… മിന്നുപുസ്സി….
‘അമ്പടി കള്ളി… നീയിത്രക്കൊക്കെ ആയോ… ഒറ്റ ദിവസം കൊണ്ട് ഇണങ്ങിയോ…
നിന്റെ കളിക്കൂട്ടുകാരന്‍ പൂച്ചയില്ലേ.. നിന്നെ ഞങ്ങള്‍ കൊണ്ടുവരുമ്പോള്‍ വാവിട്ടു കരഞ്ഞ നിന്റെ തോഴന്‍… അവനെയൊക്കെ നീ മറന്നോ… നീ ആളു കൊള്ളാമല്ലോടീ…’
അമീന അവള്‍ക്ക് പുതുതായി വാങ്ങിച്ച പൂച്ചയോട് കിന്നാരം പറഞ്ഞുകൊണ്ട് എഴുന്നേറ്റു..
എന്തെന്നില്ലാത്ത ഒരു പ്രസരിപ്പ് തോന്നി അവള്‍ക്ക്. ഒരു പൂച്ചയുടെ വരവ് അവളില്‍ ഉണ്ടാക്കിയ മാറ്റം ശ്രദ്ധിക്കുകയായിരുന്നു അവളുടെ ഉമ്മയും…

(തുടര്‍ന്ന് വായിക്കുക)

 

 

Brand

FEBINA RASHID

ഫെബിന റഷീദ്
അഡ്വക്കേറ്റ് ചെമ്മേരിന്റവിട ഇബ്രാഹിമിന്റെയും മുറിച്ചാണ്ടി കദീജയുടെയും മകള്‍. വിവാഹം കഴിച്ചത് എലത്തൂര്‍ വാളിയില്‍ പരേതനായ മൊയ്ദീന്‍ കോയ ഹാജിയുടെ മകന്‍ റഷീദ്. രണ്ട് മക്കള്‍. നിഹാദ്, ഫാത്തിമത് അമീന.
എട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയും,  ബാലസാഹിത്യവും ഓര്‍മ്മപുസ്തകവും ഡയറി കുറിപ്പുകളും അതില്‍ പെടുന്നു.
ലഭിച്ച പ്രധാനപ്പെട്ട ചില പുരസ്‌കാരങ്ങള്‍: ധാര്‍മികത കവിത പുരസ്‌കാരം, വിജില്‍ സ്‌പോണ്‍സര്‍ഡ് അവാര്‍ഡ്, വനിത കുഞ്ഞിക്കഥ പുരസ്‌കാരം, ജമായത് ഇസ്ലാമി നടത്തിയ മത്സരത്തില്‍ കവിത പുരസ്‌കാരം, മിന്നുവിന്റെ പ്രാവ് എന്ന പുസ്തകത്തിന് ബുക്ക് കഫെ സാഹിത്യ പുരസ്‌കാരം, ഡി.വൈ.എഫ്.ഐ. നടത്തിയ കവിതാമത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡിക്യുന്‍സ് ഹിദായ നടത്തിയ മദ്ഹ് ഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം. നൂറോളം സൃഷ്ടികള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിന്നുവിന്റെ പ്രാര്‍ത്ഥന എന്ന ബാലസാഹിത്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദൂരവിദ്യാഭ്യാസത്തിലൂടെ മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
ഇപ്പോള്‍ നടക്കാവ് പണിക്കര്‍ റോഡില്‍ താമസിക്കുന്നു.
വിലാസം:
ഫെബിന റഷീദ്
സ്‌കൈ ലൈന്‍ ഒനിക്‌സ്
പണിക്കര്‍ റോഡ്,
നടക്കാവ്, കോഴിക്കോട്
പിന്‍ - 673 011

Reviews

There are no reviews yet.

Be the first to review “Minnu Pussy by Febina Rasheed”
Review now to get coupon!

Your email address will not be published. Required fields are marked *