Motivational Tips by Joshy George

240.00

Book : Motivational Tips 
Author: Joshy George
Category : Motivation
ISBN : 978-93-6167-882-0
Binding : Normal
Publishing Date : November 2024
Publisher : Lipi Publications
Edition : First 
Number of pages : 144
Language : Malayalam

240.00

Add to cart
Buy Now
Categories: ,

MOTIVATIONAL TIPS
മോട്ടിവേഷണല്‍ ടിപ്‌സ്
(മോട്ടിവേഷന്‍)
ജോഷി ജോര്‍ജ്

ജീവിതത്തില്‍ ഉയര്‍ന്ന പടിയില്‍ എത്താനും വിജയ കവാടം തുറക്കാനുമുള്ള താക്കോല്‍ കൂട്ടം നമ്മില്‍ തന്നെയുണ്ട്. ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുന്ന കഥകളും, ശുഭചിന്തകളും നിറഞ്ഞ ഈ കൃതി വായനയിലൂടെയും, പുനര്‍വായനയിലൂടെയും നാം എന്തായി തീരണമെന്ന് ആഗ്രഹിച്ചുവോ അതിലേക്ക് പടിപടിയായി ഉയരത്തില്‍ എത്താന്‍ പ്രാപ്തമാക്കുന്നു. ജീവിതത്തിലെ സങ്കീര്‍ണ്ണതകളെയും പ്രതിസന്ധികളെയും അനായാസം അതിജീവിക്കാനും, ലക്ഷ്യബോധവും ഉള്‍വെളിച്ചവും പകരാനും സഹായിക്കുന്ന സവിശേഷ കൃതി.

അവതാരിക

ഭാവിജീവിതത്തിന്റെ താക്കോല്‍
മോട്ടിവേഷണല്‍ ടിപ്‌സ്

ജാഗ്രതയോടെ നടന്നില്ലെങ്കില്‍ ലക്ഷ്യം നഷ്ടപ്പെടാവുന്ന വിധത്തിലാണ് മനുഷ്യന്റെ മുന്നിലെ വഴികള്‍ കാലം ഒരുക്കിയിരിക്കുന്നത്. വാസ്തവത്തില്‍ ജാഗ്രതയാണ് നമ്മുടെ വഴികാട്ടി. ജീവിതത്തിന്റെ തുടക്കത്തില്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്നുവരില്ല. അതിനു നമ്മെ സഹായിക്കുന്നത് നമുക്ക് പിന്നിലും മുന്നിലും നടന്നുപോയ മഹാന്മാര്‍ സഞ്ചരിച്ച വഴിത്താരകളാണ്. അവര്‍ കഷ്ടപ്പെട്ടു പിന്നിട്ട ആ വഴികളാണ് പുത്തന്‍തലമുറയുടെ ശക്തികേന്ദ്രങ്ങള്‍. അത്തരം വഴികളെക്കുറിച്ചുള്ള അറിവു നമ്മെ ഉന്നതിയില്‍ എത്തിക്കും. അമേരിക്കയിലെ സക്‌സസ് ഫൗണ്ടേഷന്റെ മുഖ്യശില്‍പിയായ എം.ആര്‍. കൂപ്‌മേയറെപ്പോലുള്ള മഹാന്മാര്‍ അത്തരം നിരവധി സാഹസികമായ കാര്യങ്ങളെക്കുറിച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുത്തന്‍ തലമുറയോട് സംസാരിച്ചിട്ടുണ്ട്.
അതൊക്കെ ജീവിതയാഥാര്‍ത്ഥ്യങ്ങളായി പരിണമിച്ചിട്ടുമുണ്ട്.
ജോഷി ജോര്‍ജ്ജിന്റെ ‘മോട്ടിവേഷണല്‍ ടിപ്‌സ്’ എന്ന പുസ്തകം സമ്പന്നമായിത്തീരേണ്ട പുതിയ തലമുറക്ക് ആവേശം പകരാന്‍ പര്യാപ്തമാണ്. സമൂഹത്തില്‍ പലരും മഹത്വം ആര്‍ജ്ജിക്കുന്നത് നിരന്തരമായ പ്രയത്‌നത്തിലൂടെയാണെന്ന് അത്തരം മഹാന്മാരുടെ ജീവിതരേഖകള്‍ നമ്മോടു പറയുന്നു. ശാശ്വതമായ പ്രയത്‌നത്തിലൂടെ വിജയം കൈവരിച്ച മഹാന്മാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള വിജയഗാഥകള്‍ മോട്ടിവേഷണല്‍ ടിപ്‌സിന്റെ വിജയരഹസ്യമാണ്. സാധാരണക്കാരന് അറിയാത്ത പല കാര്യങ്ങളും വളരെ സരളമായി പ്രതിപാദിക്കുന്നതിലൂടെ പുതിയൊരു മേഖലയില്‍ എത്തുകയാണ് ഗ്രന്ഥകാരന്‍. നമുക്ക് മുന്നില്‍ നടന്നുപോയ നിരവധി മഹത്തുക്കളെ ചൂണ്ടിക്കാട്ടിയാണ് ജോഷി ജോര്‍ജ്ജ് സംസാരിക്കുന്നത്.
പുത്തന്‍തലമുറയിലെ തൊണ്ണൂറു ശതമാനം വിദ്യാര്‍ത്ഥികളും അടിസ്ഥാനപരമായി കഴിവുള്ളവരാണ്.
എന്നാല്‍ അവരെ എങ്ങനെ മുന്നോട്ടു നയിക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ക്കോ അധ്യാപകര്‍ക്കോ അറിയില്ല. തന്റെ മക്കള്‍ സീറോയില്‍ നിന്നും ഹീറോയിലേക്ക് നീങ്ങണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന് മാതാപിതാക്കള്‍ അറിയേണ്ടതുണ്ട്.
എബ്രഹാം ലിങ്കന്‍, ചാര്‍ലി ചാപ്ലിന്‍, ചാള്‍സ് ഡിക്കന്‍സ്, എം.ജി. രാമചന്ദ്രന്‍, തോമസ് ആല്‍വ എഡിസണ്‍ തുടങ്ങിയ നിരവധി പ്രതിഭാശാലികള്‍ ഹീറോകളായി തീര്‍ന്നത് സ്വന്തം പ്രവര്‍ത്തനത്തിലൂടെ മാത്രമല്ല ആത്മവിശാസത്തിലൂടെയുമാണ്. അത്തരം നിരവധി ജീവിതങ്ങള്‍ നിരത്തിയാണ് ഈ പുസ്തകം സമ്പന്നമാക്കുന്നത്, പൂര്‍ണമാക്കുന്നത്.
സാഹിത്യമണ്ഡലത്തില്‍ നമ്മെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് അലക്‌സി ലാസ്‌കിമോവിച്ച് പെഷ്‌കോവ്. പില്‍ക്കാലത്ത് അദ്ദേഹം മാക്‌സിം ഗോര്‍ക്കി എന്നറിയപ്പെട്ടു. ചെറുപ്രായത്തില്‍ത്തന്നെ ഒരുപാട് പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന അദ്ദേഹത്തെ ഉന്നതത്തില്‍ എത്തിച്ചത് വെറുമൊരു ചെരിപ്പുകുത്തിയായിരുന്നു.
ഉരുക്കുമുഷ്ടിയുമായി ഭരണത്തിലേറിയ ജോസഫ് സ്റ്റാലിന്റെ കഥയും വിഭിന്നമല്ല. തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ് സിനിമയുടെ മക്കള്‍ത്തിലകവുമായ എം.ജി. രാമചന്ദ്രന്‍ മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശേഷം ഉപജീവനത്തിനായി തെരുവിലിറങ്ങിയ പയ്യനാണെന്ന് എത്രപേര്‍ക്കറിയാം. അമ്മയുടെ പിന്‍ബലമില്ലായിരുന്നെങ്കില്‍ അദ്ദേഹം ഒന്നുമാകുമായിരുന്നില്ല. അദ്ദേഹം തമിഴകത്തിന്റെ ചലച്ചിത്ര-രാഷ്ട്രീയ വഴികളെയാണ് മാറ്റിമറിച്ചത്. ഒരു ജനത എം.ജി.ആര്‍. എന്ന പ്രതിഭാസത്തെ ഏറ്റുവാങ്ങുകയായിരുന്നു.
ഭാഗ്യത്തെ കാത്തിരിക്കുന്നവരെയല്ല നിര്‍ഭാഗ്യത്തെ മറികടക്കുന്നവരെയാണ് ലോകം ആവശ്യപ്പെടുന്നതെന്ന് ജ്ഞാനപീഠം ജേതാവായ ആശാപൂര്‍ണദേവി നമ്മെ പഠിപ്പിച്ചു. അതേപോലെ മറ്റൊരു പാഠമായിരുന്നു ഗണിതശാസ്ത്രപ്രതിഭയായ ശകുന്തളാദേവി. മനുഷ്യകമ്പ്യൂട്ടര്‍ എന്നാണ് അവരെ ലോകം വിശേഷിപ്പിച്ചത്. ഇന്നും നമ്മുടെ മുന്നില്‍ അത്ഭുതമായി നില്‍ക്കുന്ന നടന്‍ ചാര്‍ളി ചാപ്ലിന്റെ ജീവിതകഥ ആരെയാണ് ഉത്തേജിപ്പിക്കാത്തത്! വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച പ്രസിദ്ധരായവരുടെ ജീവിതങ്ങളെക്കുറിച്ചും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സര്‍ ഐസക്ക് ന്യൂട്ടന്‍, ചാള്‍സ് ബാബേജ്, ഡോക്ടര്‍ ബി.സി. റോയ്, വൈക്കം മുഹമ്മദ് ബഷീര്‍, എ.ജെ. ക്രോണിന്‍ തുടങ്ങിയവരുടെ ജീവിതങ്ങള്‍ നമ്മുടെ മുന്നില്‍ അത്ഭുതാതിരേകമായി നില്‍ക്കുന്നു.
മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ഓര്‍മ്മയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. ജോഷി ജോര്‍ജിന്റെ പുസ്തകത്തില്‍ വളരെ വിശദമായിത്തന്നെ ഇതേപ്പറ്റി വിവരിക്കുന്നുണ്ട്. ഓര്‍മ്മ എന്നാല്‍, ഓര്‍മ്മയുടെ രഹസ്യം, പ്രേരതി മറവി, മറവിക്ക് കാരണമെന്ത്, മറന്നുവച്ച താക്കോല്‍, ഓര്‍മ്മയും മനസ്സിന്റെ പ്രവര്‍ത്തനവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ളവ ശ്രദ്ധേയമാണ്. ഇതിലൂടെ കടന്നുപോയപ്പോഴാണ് തിരുവനന്തപുരത്തുള്ള എന്റെ ഗുരുതുല്യനായ പ്രമുഖ പത്രപ്രവര്‍ത്തകനെക്കുറിച്ച് ഓര്‍മ്മവന്നത്. അദ്ദേഹം കഴിഞ്ഞ രണ്ടുവര്‍ഷമായി ഓര്‍മ്മ നശിച്ചു കിടക്കുകയാണ്. ലോങ് ടേം മെമ്മറി, വര്‍ക്കിംഗ് മെമ്മറി എന്നീ ഭാഗങ്ങളിലൂടെ കടന്നുപോയപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ എന്നെ വല്ലാതെ നോവിച്ചു.
നമ്മുടെ മെമ്മറിക്ക് എവിടെയൊക്കെ എന്തൊക്കെ സംഭവിക്കാമെന്ന് വിവരിക്കുന്ന ഈ ഭാഗം പുതിയ തലമുറ പല ആവര്‍ത്തി മനസ്സിരുത്തി വായിക്കേണ്ടതാണ്.
ഓര്‍മ്മശക്തിയുടെ മനശ്ശാസ്ത്രരഹസ്യങ്ങള്‍ എന്ന വിഷയം ഇന്നും ലോകത്തെ മനശ്ശാസ്ത്രജ്ഞന്മാരുടെ മുന്നില്‍ ചൂടേറിയ വിഷയമാണ്. സാധ്യതകള്‍ കണ്ടെത്തി അവയെ പ്രയോജനപ്പെടുത്തുകയാണ് കാതലായ പ്രശ്‌നം. മഹാനായ ചലച്ചിത്ര സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജോഷി ജോര്‍ജ് അത് വ്യക്തമാക്കുന്നുണ്ട്.
നമ്മുടെ ജീവിതത്തിലെ ശ്രദ്ധേയമായ കാര്യമാണ് ടൈം മാനേജ്‌മെന്റ്. ജിവിതത്തില്‍ നാം കല്‍പ്പിക്കുന്ന മുന്‍ഗണനാക്രമമാണ് ഇത്. ജീവിതത്തിലെ വിഷന്‍ബോര്‍ഡും പരമപ്രധാനമാണ്. ശുഭകരമായ ചിന്തകളെ ആകര്‍ഷിക്കാനും അസാധാരണ ജീവിതം നയിക്കാന്‍ നമ്മെ പ്രാപ്തരാക്കാനും ഇത്തരത്തിലുള്ള ദര്‍ശനങ്ങള്‍ അനിവാര്യമാണ്. അടുക്കും ചിട്ടയുമുള്ള ജീവിതത്തിന്റെ വാതായനങ്ങളാണ് നാം തുറന്നിടേണ്ടത്.
ഭാവിജീവിതത്തെ വിശകലനം ചെയ്യുമ്പോള്‍ നമ്മുടെ ബാഹ്യമായ ചുറ്റുപാടുകളെ ആദ്യം കണക്കിലെടുക്കുന്നത് ജീവിതവിജയത്തിനു ഒഴിച്ചുകൂടാനാവാത്തതാണ്. അതിനെ സ്പോട്ട് അനാലിസിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ കൃതജ്ഞത, മാപ്പ്, മനസ്സ് നിയന്ത്രണവിധേയമാക്കുക തുടങ്ങിയ വിഷയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്നു. ജീവിതവിജയത്തിന്റെ സോപാനങ്ങള്‍ നമ്മുടെ മുന്നില്‍ ഉയരുകയാണ്. അവയൊന്നും കാണാതെ നമുക്ക് സഞ്ചരിക്കാനും കഴിയില്ല.
പുതിയ തലമുറക്ക് ആവശ്യമായ ഉത്തേജനഘടകങ്ങള്‍ നല്‍കുന്ന ഒരു പുസ്തകമാണ് ജോഷി ജോര്‍ജ്ജിന്റെ മോട്ടിവേഷണല്‍ ടിപ്‌സ്. നമുക്കു മുന്നിലെ വഴികള്‍ കണ്ടെത്താനും അതുവഴി സ്വന്തം ജീവിതവിജയം സ്വീകരിക്കാനും പുതിയ തലമുറയെ സജ്ജമാക്കുന്ന വിധത്തിലാണ് ഈ പുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പി.കെ. ശ്രീനിവാസന്‍
ഇന്ത്യാ ടുഡേ മുന്‍ അസോസിയേറ്റ് എഡിറ്റര്‍

 

 

Brand

Joshy George

ജോഷി ജോര്‍ജ് ആരോഗ്യകരമായൊരു ജീവിതവും സന്തോഷകരമായൊരു കുടുംബവും സൗഹൃദത്തിലൂടെ വിജയവും എങ്ങനെ കെട്ടിപ്പടുക്കാമെന്നതില്‍ ഊന്നല്‍ നല്‍കുന്നതാണ് സക്‌സസ് പിരമിഡ്. 2008-ല്‍ ഈ പ്രസ്ഥാനത്തിനു തുടക്കമിട്ടുകൊണ്ട് അനേകം വര്‍ക് ഷോപ്പുകള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു ജോഷി ജോര്‍ജ്. ദീര്‍ഘകാലം കേരള ടൈംസില്‍ പത്രാധിപസമിതി അംഗമായിരുന്നു. സത്യനാദം ഞായറാഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍, ഇന്‍ക്വസ്റ്റ്, കോര്‍പ്പറേറ്റ് ടുഡേ എന്നീ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെ കാര്‍ട്ടൂണിസ്റ്റ്, മനാസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കുടുംബ വിജ്ഞാന കോശത്തിന്റെ പത്രാധിപസമിതി അംഗം. ടിക്-ടിക് വിനോദ ദ്വൈവാരികയുടെ എഡിറ്റര്‍. ന്യൂഏജ് പത്രാധിപസമിതി അംഗം. സുജീവിതം അസോഷ്യേറ്റ് എഡിറ്റര്‍, അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന സംഗമം ന്യൂസ് വാരികയുടെ കോ-ഓഡിനേറ്റിങ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന വാചകം ന്യൂസ് വാരികയുടെ പത്രാധിപരാണ്. 2002-ല്‍ പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ കെ.ടി. തര്യന്‍ സ്മാരക വാര്‍ത്ത അവാര്‍ഡ,് ജീവന്‍ ടി.വി.യില്‍ അവതരിപ്പിച്ചിരുന്ന ചുറ്റുവട്ടത്തിന് മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള ഫിലിം സിറ്റി അവാര്‍ഡ്, വിജയിക്കാന്‍ മനസുമാത്രം മതി എന്ന പുസ്തകത്തിന് മികച്ച കൃതിക്കുള്ള നവരസം സംഗീതസഭാ പുരസ്‌കാരം, സക്‌സസ് പിരമിഡ് എന്ന പുസ്തകത്തിന് മുണ്ടശേരി പുരസ്‌ക്കാരം, ടി.എം. ചുമ്മാര്‍ സ്മാരക ഭാഷാമിത്ര പുരസ്‌ക്കാരം എന്നിവയും ലഭിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപകാംഗം, സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രവര്‍ത്തക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ പഠനകേന്ദ്രം സെക്രട്ടറിയും ട്രെഷററുമായിരുന്നു. ആക്ട് കേരള ചെയര്‍മാന്‍. സ്വരൂപം, തെര്‍ട്ടീന്‍ മര്‍ഡ്ഴ്സ്, ഹെലന്‍ കെല്ലര്‍- ഇരുളിലെ വെളിച്ചം, ജയന്റെ കഥ, മോഹന്‍ലാല്‍: നടനവിസ്മയത്തിന്റെ ഇതിഹാസം, ഇനിയും മരിക്കാത്ത ബ്രൂസ്‌ലി, കാര്‍ട്ടൂണ്‍ ലോകം, വിജയിക്കാന്‍ മനസ്സുമാത്രം മതി, അസാധ്യമായതിനെ സാധ്യമാക്കാന്‍, സക്‌സസ് പിരമിഡ്, കമല്‍ഹാസന്‍-ജിവിതം സിനിമ രാഷ്ടീയം, ചിത്രതരംഗം കെ.എസ് ചിത്രയുടെ ജീവിതകഥ എന്നിവയാണ് പ്രധാന കൃതികള്‍. പിതാവ്: കെ.പി. ജോര്‍ജ്, മാതാവ്: ലീലാമ്മ, ഭാര്യ: സിന്ധു, മകള്‍: ഐശ്വര്യ. മരുമകന്‍: എല്‍വിന്‍ ചാക്കോവിലാസം: കുഴിയാഞ്ഞാല്‍ വീട്, താമരച്ചാല്‍, കിഴക്കമ്പലം പി.ഒ. എറണാകുളം ജില്ല. പിന്‍: 683562. ഫോണ്‍: 0484 2681891, മൊബൈല്‍: 9895922316

Reviews

There are no reviews yet.

Be the first to review “Motivational Tips by Joshy George”
Review now to get coupon!

Your email address will not be published. Required fields are marked *