Neela Kurinjikal Pookumbol (Collection of Stories) by Kallyani (Sandhya Raghu Kumar)

Brand:Kallyani

200.00

Book : Neela Kurinjikal Pookumbol 
Author: Kallayani (Sandhya Raghu Kumar)
Category : Stories
ISBN : 978-93-6167-596-6
Binding : Normal
Publishing Date : November 2024
Publisher : Lipi Publications
Edition : First 
Number of pages : 128
Language : Malayalam 

200.00

Add to cart
Buy Now
Categories: ,

നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍
(കഥാസമാഹാരം)
കല്ല്യാണി

ഈ സമാഹാരത്തിലെ മിക്ക കഥകളും സ്ത്രീ ജീവിതത്തിന്റെ ബഹുമുഖമായ പ്രതിസന്ധിക ളെ വ്യത്യസ്ത വീക്ഷണങ്ങളില്‍ അവതരിപ്പി ക്കുന്നു. ജീവിതം സ്ത്രീക്കായാലും പുരുഷനാ യാലും മൂല്യാധിഷ്ഠിതമായിരിക്കണമെന്നു ഈ എഴുത്തുകാരി ആവര്‍ത്തിച്ച് പറയാന്‍ ശ്രമി ക്കുന്നു. ഓരോ സ്ത്രീയുടെയും ദൗര്‍ബല്യമാ ണ് കുടുംബം. പക്ഷെ, അതെ കുടുംബം അവള്‍ക്കു സ്‌നേഹരാഹിത്യത്തിന്റെയും അവ ഗണനയുടെയും പാരമ്പര്യ ഇടമായി മാറുന്നു. എന്നാലും അത്തരം പ്രതിസന്ധികളെ മറികട ന്നു തന്റേടത്തോടെ സ്ത്രീകള്‍ക്ക് മുന്നേറാനു ള്ള ആത്മവിശ്വാസം ഈ കഥകള്‍ നല്‍കു ന്നുണ്ട്. പ്രചോദനാത്മകമായ ഒരു മൂല്യത്തെ പുനഃസൃഷ്ടിച്ചുകൊണ്ടാണ് കഥ തീരുന്നത്. സര്‍ഗാത്മകമായി വായനയെ കാണുന്ന നമ്മു ടെ വായനക്കാര്‍ ഈ കഥകള്‍ സ്വീകരിക്കുമെ ന്ന്തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

ഐസക് ഈപ്പന്‍

 

Brand

Kallyani

കല്ല്യാണി (സന്ധ്യ രഘുകുമാര്‍)അക്ഷരനഗരിയായ കോട്ടയത്ത് ജനനം. 23 വര്‍ഷമായി ദുബായില്‍ താമസിക്കുന്നു. എസ്‌തെറ്റിക് ബ്യൂട്ടി ആന്‍ഡ് ലേസര്‍ തെറാപ്പിസ്റ്റ് ആയി വര്‍ക്ക് ചെയ്യുന്നു. ദുബായില്‍ സജീവ സാമൂഹ്യ പ്രവര്‍ത്തക. ഓള്‍ കേരള പ്രവാസി അസോസിയേഷന്‍, ബ്ലഡ് ഡോനെഷന്‍ കമ്മിറ്റി അംഗം, ഹോപ് ഓഫ് ലൈഫ് കമ്മിറ്റി അംഗം... തുടങ്ങി നിരവധി സംഘടനകളില്‍ ചേര്‍ന്ന് സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനം നടത്തിവരുന്നു. യു.എ.ഇയില്‍ അറിയപ്പെടുന്ന സോളോ പെര്‍ഫോമര്‍. ഒട്ടനവധി വേദികളില്‍ സോളോ പെര്‍ഫോമന്‍സ് അഥവാ ഏകാങ്ക നാടകങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയങ്ങളുമായി സമൂഹത്തിന് നല്ല മെസ്സേജുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. വിവിധ ചാനലുകളില്‍ വാര്‍ത്ത അവതാരികയായും, സ്റ്റേജ് അവതരികയായും ഒക്കെ എല്ലാം മേഖലകളിലും തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.അച്ഛന്‍ പീതാംബരന്‍. കെ. കെ. അമ്മ രാധ. രണ്ട് സഹോദരങ്ങള്‍. ഭര്‍ത്താവ്: രഘുകുമാര്‍. രണ്ട് മക്കള്‍. ആദിത്യ രഘുകുമാര്‍, അദ്വൈത് രഘുകുമാര്‍. E-mail: dewdropssandhya@gmail.com

Reviews

There are no reviews yet.

Be the first to review “Neela Kurinjikal Pookumbol (Collection of Stories) by Kallyani (Sandhya Raghu Kumar)”
Review now to get coupon!

Your email address will not be published. Required fields are marked *