Book : PAVANGAL
Author: VICTOR HUGO / Translation: N. MOOSA KUTTY
Category : Novel
ISBN : 978-93-6167-893-6
Binding : Normal
Publishing Date : 2025
Publisher : Lipi Publications
Edition : 6th
Number of pages : 296
Language : Malayalam
PAVANGAL Novel by Victor Hugo
₹400.00
പാവങ്ങള്‍
(നോവല്‍)
വിക്ടര്‍ ഹ്യൂഗോ
ലോകസാഹിത്യത്തില്‍ എക്കാലവും തല ഉയര്‍ത്തി നില്ക്കുന്ന ഒരു ക്ലാസിക് കൃതിയാണ് വിക്ടര്‍ ഹ്യൂഗോയുടെ ‘ലെയ് മിസറെബിള്’ (Les Miserable) ‘പാവങ്ങള്‍ ‘. കടുത്ത ദാരിദ്ര്യം മൂലം ഒരു റൊട്ടിക്കഷ്ണം മോഷ്ടിക്കേണ്ടി വരികയും അതിന്റെ പേരില്‍ നിരവധി വര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടുകയും ചെയ്തിട്ടും ഒരു കുറ്റവാളിയെന്ന തന്റെ കുപ്രശസ്തിയില്‍ നിന്ന് രക്ഷനേടാന്‍ കഴിയാതിരുന്ന ജീന്വാല്ജീന് എന്ന സാധുമനുഷ്യന്റെ ഭാഗ്യദൗര്‍ഭാഗ്യങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഫ്രാന്‍സിന്റെ വര്‍ണ്ണോജ്വലമായ ഒരു വിവരണവും ബൃഹത്തായ വ്യാപ്തിയുടെയും ആര്‍ദ്രതയുടെയും ത്രസിപ്പിക്കുന്ന കൃതി. സാമൂഹികഅനീതിയുടെയും രാഷ്ട്രീയസംഭവവികാസങ്ങളുടെയും വീരസാഹസികത്വത്തിന്റെയും പ്രണയത്തിന്റെയും സംഘര് ഷാത്മക മുഹൂര്‍ത്തങ്ങളുടെയും ഐതിഹാസിക സമാനമായ ഒരു ആഖ്യാനമാണിത്. സാമൂഹികനോവലിന്റെയും അപസര്പ്പകനോവലിന്റെയും ചേരുവകള്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന മഹനീയ ഗ്രന്ഥം.
ആമുഖം
ലോകസാഹിത്യത്തില്‍, വിശേഷിച്ച് പാശ്ചാത്യസാഹിത്യത്തില്‍, എക്കാലവും തല ഉയര്ത്തിനില്ക്കുന്ന ഒരു ക്ലാസ്സിക് കൃതിയാണ് വിക്ടര്‍ ഹ്യൂഗോയുടെ ‘ലെയ് മീസറബ്ള്’ (Les Miserables) അഥവാ ‘പാവങ്ങള്‍’. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഫ്രാന്‍സിന്റെ വര്‍ണ്ണോജ്ജ്വലമായ ഒരു വിവരണവും, ബൃഹത്തായ വ്യാപ്തിയുടെയും ആര്‍ദ്രതയുടെയും ത്രസിപ്പിക്കുന്ന ഒരു കഥയുംകൂടിയാണ് ‘പാവങ്ങള്‍’. സാമൂഹിക അനീതിയുടെയും രാഷ്ട്രീയസംഭവവികാസങ്ങളുടെയും വീരസാഹസികത്വത്തിന്റെയും പ്രണയത്തിന്റെയും സംഘര്‍ഷാത്മക മുഹൂര്‍ത്തങ്ങളുടെയും ഐതിഹാസികസമാനമായ ഒരു ആഖ്യാനമാണിത്. ഒരു സാമൂഹിക നോവലിന്റെയും ഒരു അപസര്‍പ്പക നോവലിന്റെയും ചേരുവകള്‍ ‘പാവങ്ങ’ളില്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.
‘പാവങ്ങ’ളിലൂടെ സുവ്യക്തമായ ചില സന്ദേശങ്ങള്‍ ഹ്യൂഗോ വായനക്കാരില്‍ എത്തിക്കുന്നുണ്ട്. സാഹചര്യമാണ് ഒരാളെ മോഷ്ടാവോ കൊലപാതകിയോ വേശ്യയോ ഒക്കെ ആക്കിത്തീര്‍ക്കുന്നത്. നീതിയില്ലാത്ത നിയമങ്ങളും ദയയില്ലാത്ത സമൂഹവും ഇത്തരമൊരു സാഹചര്യമൊരുക്കുന്നതിന് ആക്കം കൂട്ടുന്നു. നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പൊരുള്‍ മനസ്സിലാക്കാതെ ശിക്ഷിക്കുന്നത് കുറ്റവാളിയാണെന്നു കരുതപ്പെടുന്ന ആളെ യഥാര്‍ത്ഥ കുറ്റവാളിയാക്കിത്തീര്ക്കുകയാണു ചെയ്യുന്നത് എന്ന് ഹ്യൂഗോ സ്പഷ്ടമാക്കുന്നു. പില്ക്കാലത്ത് പരമ സ്വാതികനായിത്തീര്ന്നിട്ടുപോലും ജീന്‍വാല്‍ജിന്‍ സമൂഹത്തിന്റെ കണ്ണില്‍ കുറ്റവാളിയും ഭീകരനുമായിത്തന്നെ വര്‍ത്തിക്കുന്നത് ഇതിനു ദൃഷ്ടാന്തമാണ്.
കടുത്ത ദാരിദ്ര്യംമൂലം ഒരു റൊട്ടിക്കഷണം മോഷ്ടിക്കേണ്ടിവരികയും അതിന്റെ പേരില്‍ നിരവധിവര്ഷം ജയിലില്‍ കഴിച്ചുകൂട്ടുകയും ചെയ്തിട്ടും ഒരു കുറ്റവാളി എന്ന തന്റെ കുപ്രശസ്തിയില്നിന്നു രക്ഷനേടാന്‍ കഴിയാതിരുന്ന ജീന്‍വാല്‍ജിന്‍ എന്ന സാധുമനുഷ്യന്റെ ഭാഗ്യദൗര്‍ഭാഗ്യങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥയാണ് ‘പാവങ്ങള്‍’. പില്ക്കാലത്ത് സാമൂഹികമായും സാമ്പത്തികമായും ഉന്നതപദവിയിലെത്തുകയും സമൂഹത്തിലെ ആരാധ്യനായ ഒരംഗമായിത്തീരുകയും ചെയ്യുന്നുണ്ടെങ്കില്കൂടിയും തന്റെ കഴിഞ്ഞ കാലങ്ങളെ വിസ്മരിക്കാന്‍ ക്രൂരനായ പോലീസ് ഇന്‍സ്പെക്ടര്‍ ജാവര്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല. സമൂഹത്തിനു മുന്നില്‍ ജീന്‍വാല്‍ജിനെ തൊലിയുരിച്ചു കാണിക്കാനായിരുന്നു നിയമത്തിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനായ ജാവറിന്റെ വ്യഗ്രത. ജാവര്‍ വിക്ടര്‍ ഹ്യൂഗോവിന്റെ അതിശക്തനായ ഒരു കഥാപാത്രമാണ്.
മഹാമേരുവും മഹാത്മാവുമായ ജീന്‍വാല്‍ജിന്‍ എന്ന കഥാപാത്രം തന്റെ ദുര്‍വ്വിധിയില്‍നിന്നു രക്ഷപ്പെടാന്‍ പാടുപെടുന്നതിന്നിടയില്, മറ്റു നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെയും നാം ഈ നോവലില്‍ കണ്ടുമുട്ടുന്നു. ജീവിക്കാന്‍വേണ്ടി ശരീരം വില്‍ക്കേണ്ടിവന്ന ദുരന്തകഥാപാത്രമായ ഫന്‍തീന്‍, അവളുടെ സുന്ദരിയും സുശീലയുമായ മകള്‍ കൊസത്ത്, ക്രൂരനും കൊള്ളക്കാരനുമായ തെനാര്‍ദിയര്‍, തെരുവുപയ്യനെങ്കിലും പ്രത്യുല്പന്നമതിയായ ഗൗരോഷ്, ധീരനും അഭിമാനിയും പ്രണയലോലുപനുമായ മരിയൂസ്, പ്രണയത്തിനുവേണ്ടി ജീവന് ത്യജിച്ച അപ്പൊണൈന് എന്ന തെരുവുപെണ്ണ് – തുടങ്ങിയവരെല്ലാം വായനക്കാരുടെ മനസ്സില്‍ എന്നെന്നും തങ്ങിനില്ക്കും.
‘പാവങ്ങള്‍’ (ഘല െങശലെൃമയഹല)െ എന്ന ബൃഹത്തായ നോവലിന്റെ സാരാംശവും ആത്മാവും ചോര്‍ന്നുപോകാതെ സംക്ഷിപ്തരൂപത്തില്‍ സരളമായ ശൈലിയില്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചിരിക്കുകയാണിവിടെ. സഹൃദയരായ വായനക്കാര്‍ ഈ കൃതിയെ സഹര്‍ഷം സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ ഈയുള്ളവന് ഒട്ടും സംശയമില്ല.
-എന്‍. മൂസക്കുട്ടി
Brand
victor hugo

1 review for PAVANGAL Novel by Victor Hugo
There are no reviews yet.