പ്രവാസം ജീവിതം യാത്രകള്‍
(ഓര്‍മ്മ/അനുഭവം)
ആസിഫ് അലി പാടലടുക്ക
ആസിഫ് അലി പാടലടുക്കയുടെ ‘പ്രവാസം ജീവിതം യാത്രകള്‍’ എന്ന പുസ്തകത്തില്‍ ഓരോ മനുഷ്യരും അവരുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യ സംഭവങ്ങളെയും, സമൂഹത്തെ തൊട്ടുണ ര്‍ത്തുന്ന സംഭവവികാസങ്ങളെയും ഹൃദയസ്പര്‍ശിയായി വരച്ചിടുന്നു. ജനനം മുതല്‍ മരണം വരെ നന്മയിലൂടെ സഞ്ചരിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം നേടിയവരുടെ ഊര്‍ജ്ജം പകരുന്ന അനുഭവക്കുറിപ്പുകള്‍. ആസിഫ് അലി പാടലടുക്കയുടെ സര്‍ഗ്ഗാത്മക ശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.
അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ.
(മുന്‍ മന്ത്രി, തുറമുഖം പുരാവസ്തു മ്യൂസിയം, കേരള ഗവണ്‍മെന്റ്)
സമര്‍പ്പണം
മക്കളെ സ്‌നേഹത്തോടെ പരിലാളിച്ചു പോറ്റിവളര്‍ത്തിയ വന്ദ്യ മാതാവിനും ജീവിതത്തില്‍ ഉടനീളം പ്രകാശം പരത്തുന്ന ദിവ്യ തേജസ്സും താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ട പിതാവിനും, വഴികാട്ടിയും എന്നും സ്‌നേഹവും സാന്ത്വനവും ഉപദേശ നിര്‍ദ്ദേശങ്ങളും ജീവിത വിജയത്തിന് ഊര്‍ജ്ജവുമായിരുന്ന ഉപ്പാപ്പയ്ക്കും (പാപ്പ) ഉമ്മാമയ്ക്കും (മാമ), ഭാര്യയ്ക്കും, മക്കള്‍ക്കും, അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തിയ ഗുരുനാഥന്മാര്‍ക്കും, വിദ്യാലയങ്ങള്‍, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, നാട്ടിലും മറുനാട്ടിലും ഉള്ള സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ എന്നെ പ്രോത്സാഹിപ്പിച്ച, സ്‌നേഹിച്ച ഞാന്‍ അറിയുന്ന എന്നെ അറിയുന്ന എല്ലാ ജനങ്ങള്‍ക്കും പൊതു സമൂഹത്തിനും പ്രവാസികള്‍ക്കും ഈ കൃതി സമര്‍പ്പിക്കുന്നു.
ആമുഖം
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവര്‍, ജീവിത വിജയത്തിന് വേണ്ടി ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു പ്രവാസ ലോകത്തേക്ക് പറന്നവര്‍, ജനിച്ചുവളര്‍ന്ന നാടും വീടും കുടുംബവും ചുറ്റുപാടുകളും എല്ലാം ഓര്‍മ്മയില്‍ നിര്‍ത്തി ജീവിത സമര്‍പ്പണം നടത്തുന്ന പ്രവാസികളുടെ ജീവിതാനുഭവങ്ങള്‍ ചുരുക്കിയെഴുതിയ എന്റെ ആദ്യ പുസ്തകം ആണ് ‘പ്രവാസം ജീവിതം യാത്രകള്‍’. വര്‍ഷങ്ങളായുള്ള വായനയും ചെറിയ കുറിപ്പ് എഴുത്തുമായിരുന്നു തുടക്കം. കാസര്‍കോട് ജില്ലയിലെ പ്രാദേശിക പത്രങ്ങള്‍ എന്നെ ഏറെ സാധീനിച്ചിട്ടുണ്ട്. ഉത്തരദേശം ലെറ്റേഴ്‌സ് പേജിലും കാരവല്‍ -കൂട്ടുകാരുടെ കാരവല്‍, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ മുതല്‍കൂട്ടാണ്. കാസര്‍കോട് ജില്ലയില്‍ ആദ്യ ഓണ്‍ലൈന്‍ പത്രമായ കാസര്‍കോട് വാര്‍ത്ത.കോം ജില്ലയില്‍ ഒരു തരംഗം ആയിരുന്നു. ഒരുപാട് സമകാലിക ലേഖനം, രാഷ്ട്രീയ ലേഖനം തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാസര്‍കോട്.കോമില്‍ ലേഖനം, അനുസ്മരണകുറിപ്പ്, മനോരമ വികസന പേജ് -വളരുമോ എന്റെ നാട്, സൗദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് മാധ്യമം, ജിദ്ദ വിചാര വേദി പേജിലും ജിദ്ദയില്‍ നിന്നുള്ള മലയാളം ന്യൂസ് ‘ഞങ്ങള്‍ക്ക് പറയാനുള്ളത്’ പേജിലും കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. ചിലത് വാദപ്രതിവാദം പോലെ വായനക്കാരുടെ ചോദ്യമായും അതിന് മറുപടി നല്‍കിയും കുറിപ്പ് നീണ്ടുപോയത് കൗതുകത്തോടെ ഓര്‍ത്തുപോകുന്നു! കാസര്‍കോട് നിന്നും പ്രാദേശിക തലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ജില്ലയുടെ സ്പന്ദനം ആണ് കെ.സി.എന്‍. ചാനല്‍. പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ച ചാനല്‍ നല്ല പിന്തുണ തന്നിട്ടുണ്ട്. ചാനല്‍ ആര്‍.ബി.ഇ. വിഷന്‍, മറ്റു ഓണ്‍ലൈന്‍ പത്രങ്ങള്‍, നാട്ടിലെയും മറുനാട്ടിലെയും പത്രങ്ങള്‍, ദുബൈ യു.ബി.എല്‍, ചാനല്‍ ഗോള്‍ഡ് എഫ് .എം. റേഡിയോ, മറ്റു റേഡിയോ ചാനലുകളും (വേള്‍ഡ് ഓണ്‍ ഒഉ മേനര്‍വ ചാനല്‍).
ദേശാഭിമാനി, മനോരമ, മാതൃഭൂമി, സുപ്രഭാതം, തേജസ്, ചന്ദ്രഗിരി, ചന്ദ്രിക, സിറാജ്, ലേറ്റസ്റ്റ് എല്ലാ പത്രങ്ങള്‍ക്കും വാര്‍ത്തകള്‍, കുറിപ്പുകള്‍, അനുസ്മരണകുറിപ്പ്, സ്റ്റേറ്റ്‌മെന്റ് നല്‍കിയതും പ്രചോദനം ആയി. സോഷ്യല്‍ മീഡിയ ഫേസ്ബുക്ക് വഴി സമകാലിക സംഭവം, ലേഖനം അതുവഴി പ്രോത്സാഹനം തന്ന നിരവധി സുഹൃത്തുക്കള്‍ എഴുത്തിനു ഒരു ഊര്‍ജ്ജം നല്‍കാന്‍ പ്രേരണയായി. ജീവിതത്തില്‍ നടന്നുനീങ്ങിയ വഴികള്‍ പത്രവായന, പുസ്തക വായന, തൊഴില്‍ മേഖല, മത-സാമൂഹിക-സാംസ്‌കാരിക-ജീവ കാരുണ്യ-രാഷ്ട്രീയ മേഖലകളിലെ കൂട്ടായ്മകള്‍, വിവിധ രാജ്യക്കാരുമായുള്ള സമ്പര്‍ക്കം, അവരുടെ അനുഭവങ്ങള്‍, കള്‍ച്ചര്‍, അനുഭവങ്ങള്‍, യാത്രകള്‍ ഒക്കെയും എഴുത്തിന്റെ വഴികളിലേക്ക് സഞ്ചരിക്കാന്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി എഴുതിവെച്ചത് ഈ അടുത്തായി ലിപി അക്ബര്‍ സാഹിബിനോട് സംസാരിക്കുകയും അദ്ദേഹം അനുഭാവപൂര്‍വം പരിഗണിക്കുകയുമായിരുന്നു. അദ്ദേഹം തന്ന പിന്തുണയാണ് ലിപി പബ്ലിക്കേഷന്‍സ് വഴി ‘പ്രവാസം ജീവിതം യാത്രകള്‍’ പ്രസിദ്ധീകൃതമാവുന്നത്. സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു!
ആസിഫ് അലി പാടലടുക്ക
(തുടര്‍ന്ന് വായിക്കുക)
Reviews
There are no reviews yet.