- Home
- Brands
- C.P. Alikkoya

സി.പി. ആലിക്കോയ
കോഴിക്കോട് തെക്കെപ്പുറം ചെമ്മങ്ങാട് പള്ളിവീട്ടില്‍ പി.ഐ. അബൂബക്കര്‍ കുഞ്ഞി-ഉമ്മാത്തമ്പി എന്നിവരുടെ മകനായി ജനിച്ചു. എം.എം. ഹൈസ്‌കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥിജീവിതകാലത്ത് ‘യുവസാഹിതി സമാജം’ എന്ന പ്രശസ്ത സാംസ്‌കാരിക സംഘടനയ്ക്ക് രൂപം നല്‍കി സാഹിത്യ-കലാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.
ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭീലായ് സ്റ്റീല്‍ പ്ലാന്റില്‍ എഞ്ചിനീയര്‍, സീനിയര്‍ എഞ്ചിനീയര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പ്രവാസജീവിതവും നയിച്ചു. സൗദി സര്‍ക്കാരിന്റെ സൗദി ആരാംകോയ്ക്കുവേണ്ടി ഏറെക്കാലം എഞ്ചിനീയര്‍ ആയും പ്രവര്‍ത്തിച്ചു. മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രശസ്ത എഞ്ചിനീയറിങ് കണ്‍സള്‍ട്ടിങ് ഓഫീസുകളില്‍ ഡിപ്പാര്‍ട്ടമെന്റ് തലവനായും നിരവധി പദ്ധതികളുമായി ബന്ധപ്പെട്ട സാങ്കേതിക-സാമ്പത്തിക പ്രോജക്ട് റിപ്പോര്‍ട്ടുകളും അംഗീകാരങ്ങളും തയാറാക്കി അവതരിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു.
മുസ്ലിം സര്‍വ്വീസ് സൊസൈറ്റിയുടെ (MSS) ദമാം യൂണിറ്റിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും അനേകം സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ഇപ്പോള്‍ പടിഞ്ഞാറേ നടക്കാവ് ‘മംതഷില്‍’ വിശ്രമജീവിതം നയിക്കുന്നു.
ഭാര്യ: ബീവി. സി.പി.
മക്കള്‍: സലിം സി.പി, ജാസ്മിന്‍ സി.പി.
വിലാസം:
സി.പി. ആലിക്കോയ
മന്‍താഷ്
പൊറ്റങ്ങാടി രാഘവന്‍ റോഡ്, നടക്കാവ്
കോഴിക്കോട് – 673011
ഫോണ്‍ 80809074620, 9995910098