പ്രിമവേറ
(കവിതകള്‍)
ആദില്‍ ലത്തീഫ് ചെറയക്കാട്ട്
ഇറ്റാലിയന്‍ ഭാഷയില്‍ വസന്തം എന്നാണ് പ്രിമവേറ എന്ന വാക്കിനര്‍ത്ഥം. കവിതയില്‍ വേറിട്ട, അപരിചിതമായ ഒരു സ്വരം കേള്‍പ്പിക്കാനുള്ള ഈ യുവകവിയുടെ ഇച്ഛയെ സാധൂകരിക്കുന്നുണ്ട് ഈ തലക്കെട്ട്. ‘ഉള്ളിലെ ഭൂകമ്പങ്ങളെ കുറിക്കുന്ന സീസ്‌മോഗ്രാഫിലെ ചലനങ്ങള്‍ ആണ് തനിക്കു കവിത’ എന്ന് ‘കവിത’ എന്ന രചനയില്‍ ആദില്‍ കുറിക്കുന്നുണ്ട്, അതിനെ ചിലപ്പോള്‍ ഉള്ളിലെ മുറിവുകളുടെ പഴുപ്പായി, ഇടനെഞ്ചിലെ തുടിപ്പായി കവി തിരിച്ചറിയുന്നുണ്ട്. അതിനപ്പുറം കവിത തന്റെ സ്വന്തമാണെന്നുള്ള വിശ്വാസത്തെ കവി മുറുകെപ്പിടിക്കുകയും ചെയ്യുന്നു. ഭാഷയില്‍, വിഷയങ്ങളുടെ തെരഞ്ഞെടുപ്പില്‍, ബിംബകല്പനയിലെല്ലാം തനതായിരിക്കാനുള്ള ശ്രമങ്ങള്‍ ആദിലിന്റെ മിക്ക കവിതയിലും പ്രകടമാണ്.
വീരാന്‍കുട്ടി
(അവതാരികയില്‍നിന്ന്)
1 review for Primavera (Poems) – Adil Latheef Cherayakkattu