വാകപ്പൂക്കൾ
ജയകുമാർ മല്ലപ്പള്ളി
ഓരോ കവിയ്ക്കും ഓരോ ഭാഷയാണ് എന്നു പറയാറുണ്ട്. അതങ്ങനെയാവുകയും വേണം. അതാണ് വ്യക്തിത്വം. അഥവാ ശൈലി. ഇങ്ങനെ വിലയിരുത്തുമ്പോൾ വ്യക്തമായ ഒരു ശൈലി ഉരുത്തിരിച്ചെടുക്കാൻ ശ്രീ.ജയകുമാർ മല്ലപ്പള്ളി ശ്രമിച്ചിരിക്കുന്നു. എന്നു കാണാം. വായന അപേക്ഷികമാണല്ലോ. ഈ സമാഹാരത്തിന് പല വായനകൾ ഉണ്ടാവട്ടെ എന്നാണ് എന്റെ ആശംസ. കവിത ആസ്വാദ്യകരമാകണമെന്നേ നമുക്ക് പറയാനാകൂ. ആശയം, ശില്പം, ഏകാഗ്രത, അക്ലിഷ്ടത എന്നിങ്ങനെ പല ഘടകങ്ങളെയും ഒത്തിണക്കുക എന്ന ശ്രമകരമായ ധർമ്മമാണ് കവി ചെയ്‌തിരിക്കുന്നത്. ഈ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ഇനിയും കഴിയുമാറാകട്ടെ. ഏറെ സന്തോഷത്തോടെ ഈ സമാഹാരം ഞാൻ സഹൃദയ സമക്ഷം സമർപ്പിക്കുന്നു.
ശ്രീധരനുണ്ണി
Reviews
There are no reviews yet.