ഖുബൂസ്
ഖുബൂസ് പ്രവാസികളുടെ പാഠപുസ്തകമാണ് . പ്രവാസിയുടെ ആത്മകഥയും പ്രവാസത്തിൻറെ ആത്മാവും പ്രവാസജീവിതാനുഭവങ്ങളുടെ പരിച്ഛേദമായി ചുട്ടെടുത്ത ഹൃദയകഥകളാണ് ഖുബൂസ് . വായിക്കും തോറും സ്വാദ് കൂടുന്നു .
– സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
പ്രവാസത്തിലൂടെ രൂപപ്പെട്ട ഭാവനകൾ കലിയിലും സാഹിത്യത്തിലും കടന്നു വന്നു . പ്രവസരചനകൾക്ക് തന്നെ പുതിയ ഭംഗി കൈവന്നു . ഇതിലേറ്റവും പുതിയതാണ് ഖുബൂസ് . പ്രവാസം പറഞ്ഞ ഹൃദയകഥകൾ
– പി . സുരേന്ദ്രൻ
ഗൾഫിൽ നിന്നുള്ള മലയാളികളുടെ സാംസ്കാരിക സാഹിത്യ സംഭാവനകളെ കുറിച്ചുള്ള പഠനങ്ങൾ ഏറെ ഒന്നും വന്നിട്ടേയില്ല . പ്രവാസം പറഞ്ഞ ഹൃദയകഥകളുമായി ഖുബൂസ് എത്തുമ്പോൾ പ്രവാസത്തിന്റെ ഒരു പതിറ്റാണ്ട് എന്റെ മനസ്സിൽ ഓടി എത്തുന്നു
– പി കെ പാറക്കടവ്
പ്രവാസികളുടെ ഭക്ഷണതളികയിൽ ഉദിച്ച ചന്ദ്രനാണ് ഖുബൂസ്
-കെ ഇ എൻ
പ്രവാസത്തെയും പ്രവാസിയെയും ഒറ്റവാക്കിൽ അടയാളപ്പെടുത്തുന്ന പ്രവാസം പറഞ്ഞ ഹൃദയകഥകളാണ് ഖുബൂസ് .
-സലാം കോളിക്കൽ
Reviews
There are no reviews yet.