തിരകളില്ലാത്ത കടല്‍
(കഥാസമാഹാരം)
പ്രീതി ദാസ്
പ്രത്യാശയുടെ കഥാലോകം എന്ന് ഈ സമാഹാരത്തെ വിശേഷിപ്പിക്കാം. മാധവിക്കുട്ടിയുടെ ‘കോലാട്” എന്ന കഥയെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കഥയുണ്ട് ഈ സമാഹാരത്തില്‍. ‘ഇത്തിള്‍ക്കണ്ണി” എന്ന ഈ കഥ കുറെക്കൂടി നമ്മെ വേദനിപ്പിക്കും. വീടിനും വീട്ടുകാര്‍ക്കുമായി അരഞ്ഞ് അരഞ്ഞ് തീര്‍ന്നുപോയ ഒരു സ്ത്രീയുടെ കഥയാണത്. സ്വയം ജീവിക്കാന്‍ മറന്നുപോയ ആ സ്ത്രീയെ ഭര്‍ത്താവിനെക്കാളും മക്കളേക്കാളും തിരിച്ചറിയുന്നത് അവരുടെ മിണ്ടാപ്രാണികളാണ്. ഇത്തരം നൊമ്പരങ്ങളും കെടുതികളും ആവിഷ്‌കരിക്കുമ്പോഴും ജീവിതത്തിന് പ്രത്യാശയുടെ ഒരു അപരമുഖം കൂടിയുണ്ടെന്ന് പറഞ്ഞുവെയ്ക്കുന്നിടത്താണ് പ്രീതിയുടെ രചനകള്‍ വ്യത്യസ്തമാകുന്നത്.
ഡോ. മിനി പ്രസാദ്
(അവതാരികയില്‍നിന്ന്)
Reviews
There are no reviews yet.