Ente Swantham Snehagayakan – Dr. Glory Mathew Aymanam

600.00

Category : Novel 
ISBN : 978-93-6167-918-6
Binding : Hardboard Deluxe Binding. 24 x 18 Size Book
Publishing Date : 2024 
Publisher : Lipi publications
Edition : 1
Number of pages : 152 Pages with mixed colour pages
Language : Malayalam

(DELIVERY CHARGES / POSTAL CHARGES FREE)*

600.00

Add to cart
Buy Now
Categories: ,

എന്റെ സ്വന്തം സ്‌നേഹഗായകന്‍
(നോവല്‍)
ഡോ. ഗ്ലോറിമാത്യു അയ്മനം

ഞാന്‍ ചോദിക്കുന്നു അവന്‍ പറയുന്നു. വീണ്ടും അവന്‍ പറയുന്നു, ഞാന്‍ എഴുതുന്നു. ഇതായിരുന്നു ഈ രചനയുടെ തുടക്കം. ഈ പുസ്തകം ഒരു യാത്രാവിവരണം അല്ല, സത്യത്തില്‍ ഇതൊരു അനുയാത്രയാണ്. യേശുവോടൊപ്പം ഉള്ള ഒരു നടക്കല്‍ തന്നെയായിരുന്നു. പല വര്‍ഷങ്ങളിലും മാറ്റി വച്ച ഒരു യാത്രയിലേക്ക് അവനെന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. താബോര്‍ മലയിലെ പള്ളിയുടെ അള്‍ത്താരയില്‍ അവനെന്നെ വെളിപ്പെടുത്തിത്തന്നു. കൂടെ ഒരാശ്വാസവും.! ഭയപ്പെടേണ്ട, ഞങ്ങള്‍ (ജീസസും എന്റെ അച്ചായനും) നിനക്ക് കാവലുണ്ട് എന്നൊരുറപ്പും നല്‍കി. അവിടെ വച്ച് ഞാന്‍ തീരുമാനമെടുത്തു, എഴുതണം ആ വെളിപ്പെടുത്തലുകള്‍…. സ്‌നേഹസല്ലാപങ്ങള്‍!

ഡോ. ഗ്ലോറിമാത്യു അയ്മനം
(എഴുത്തുകാരി)

എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം അഭിനന്ദനങ്ങളും അറിയിക്കുന്നു. ഈ കൃതിയെ സംബന്ധിച്ച് ഒരു ഖണ്ഡന വിമര്‍ശനത്തിന് മുതിരേണ്ടി വരുന്ന ഒരു ഭാഗവും ഞാന്‍ കണ്ടില്ല. അത്രമേല്‍ അലോകസാധാരണമായ അനുഭവമാണ് ഡോക്ടര്‍ ഗ്ലോറി മാത്യുവിന്റെ ‘എന്റെ സ്വന്തം സ്‌നേഹഗായകന്‍’

പ്രൊഫ. ഡോ. നെടുമുടി ഹരികുമാര്‍
(സാഹിത്യകാരന്‍)

ഒരു സ്ത്രീയെന്ന നിലയില്‍ ഗ്ലോറി മാത്യു തന്റെ സ്ത്രീപക്ഷ സമീപനം മറച്ച് വയ്ക്കുന്നില്ല. പടയാളികള്‍ക്കിടയിലൂടെ അവരെ തള്ളിമാറ്റി യേശുവിന്റെ സമീപത്തെത്തി തന്റെ തൂവാല കൊണ്ട് ആ മുഖത്തെ രക്തം ഒപ്പിയെടുക്കുന്ന വെറോണിക്കയെപ്പോലെ ഏതൊരു സ്ത്രീയും ആര്‍ദ്രതയുള്ള ഒരു ഹൃദയം ഉള്ളവളും അനീതിയെ ഭയക്കാതെ മുന്നേറുന്നവളും ആയിരിക്കണം എന്ന് ഗ്രന്ഥകര്‍ത്രി സമര്‍ത്ഥിക്കുന്നു.

ശ്രീ. ഷാജി വേങ്കടത്ത്
(എഴുത്തുകാരന്‍)
സെക്രട്ടറി, പബ്ലിക് ലൈബ്രറി, കോട്ടയം

Brand

Dr. Glory Mathew Aymanam

ഡോ. ഗ്ലോറി മാത്യു അയ്മനംകോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസം. വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ്, മൈസൂര്‍ യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠനം. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം, ഫാമിലി & അഡോളസന്റ് കൗണ്‍സിലിംഗില്‍ ഡിപ്ലോമ, ഗവ.മോïിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പാസ്സായി. സി.ബി.എസ്.ഇ. സ്‌കൂളില്‍ പ്രധാന അദ്ധ്യാപിക ആയിരിക്കെ സാമൂഹ്യക്ഷേമ വകുപ്പില്‍ നിയമനം. തൃശൂര്‍ 'കില'യുടെ ഫാക്കല്‍ടിയായും സേവനമനുഷ്ഠിക്കുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചു. മെക്‌സിക്കോയിലെ അ്വലേരമ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൗണ്‍സലിംഗ് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. മലയാളത്തിലും ഇംഗ്ലീഷിലുമായി ആറ് പുസ്തകങ്ങള്‍. ഏഴാമത്തെ യാത്രാ വിവരണ നോവല്‍ ''എന്റെ സ്വന്തം സ്‌നേഹഗായകന്‍.'' ഭര്‍ത്താവ് ശ്രീ. മാത്യു കാഞ്ഞിക്കര. മക്കള്‍ മൂന്നുപേര്‍. അമേരിക്ക, യു.കെ, യൂറോപ്പ് മുഴുവനും, ചൈന, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്റ്, ശ്രീലങ്ക, ദുബായ്, ഷാര്‍ജ, സൗദി അറേബ്യ, ഒമാന്‍, സ്വിറ്റ്‌സര്‍ലന്റ്, ബുക്കറ്റ്, ക്രാബി, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഈജിപ്റ്റ്, ഇസ്രായേല്‍, ജോര്‍ദാന്‍, സിറിയ, നേപ്പാള്‍, അസര്‍ബൈജാന്‍, ടര്‍ക്കി, ജപ്പാന്‍, ഇന്റോനേഷ്യ, ബാലി തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു. പ്രത്യേക ഇഷ്ടങ്ങള്‍: സംഗീതം, വിനോദയാത്രകള്‍. കൃതികള്‍: ''തീയില്‍ കുരുത്തത്'' (ചെറുകഥാ സമാഹാരം), Fire born bud, ആലോഷിയും അന്നാമ്മയും, ഹാഗാറിന്റെ സന്തതികള്‍, Aloshi and Annaamma, Hagar's offsprinsgADDRESS: Dr. Glory Mathew Kanjikara 15-D Lavender Garden Mariathuruthu, P.O, Thiruvatta, Aymanam, Kottayam-686017 Email: glorymathew123@gmail.com

Reviews

There are no reviews yet.

Be the first to review “Ente Swantham Snehagayakan – Dr. Glory Mathew Aymanam”
Review now to get coupon!

Your email address will not be published. Required fields are marked *