SANDHYAMUTHAL SANDHYAVARE by FEBINA

Brand:FEBINA

200.00

Book : SANDYA MUTHAL SANDYA VARE
Author: FEBINA
Category : Memories
ISBN : 978-93-6167-239-2
Binding : Normal
Publishing Date : January 2025
Publisher : Lipi Publications
Edition : First 
Number of pages : 120
Language : Malayalam

200.00

Add to cart
Buy Now
Category:

സന്ധ്യ മുതല്‍ സന്ധ്യ വരെ
(ഓര്‍മ്മക്കുറിപ്പുകള്‍)
ഫെബിന

കാല്‍നൂറ്റാണ്ടു മുമ്പുള്ള തലശ്ശേരിയിലെ ഗ്രാമീണ ജീവിതം, നാട്ടിടവഴികളിലും കൃഷിയിടങ്ങളിലും അടുക്കളയിലും ഉമ്മറക്കോലായിലും മീന്‍ചന്തയിലും പുഴവക്കിലും പള്ളിമുറ്റത്തുമൊക്കെ കാണുന്ന ചരിത്രത്തില്‍ ഇല്ലാത്തവരുടെ വേദനകളും ജീവിതത്തിന്റെ വിവിധ അടരുകളും ഒരു കഥപോലെ മറ്റൊരു ശില്പമാതൃകയില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഓര്‍മകളും അനുഭവങ്ങളും വാങ്മയ ചിത്രം വരയ്ക്കുന്നു. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഫെബിനയുടെ ഹൃദയഹാരിയായ രചന.   

 

അവതാരിക
ഹൃദയ സ്പര്‍ശിയായ
ജീവിത കഥകള്‍…
കെ.വി. അബ്ദുള്‍ ഖാദര്‍ 
എക്‌സ്. എം.എല്‍.എ.
തലശ്ശേരി ഒരു സ്ഥലനാമം മാത്രമല്ല. മലബാറിന്റെ സാംസ്‌കാരിക ജീവിതത്തിലെ തിളങ്ങുന്ന അധ്യായവുമാണ്. ക്രിക്കറ്റിനും കേക്കി നും മാപ്പിളപ്പാട്ടിനും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും തലശ്ശേരി നല്‍ കിയ സംഭാവനകള്‍ നിസ്തുലമാണ്. മാധ്യമ പ്രവര്‍ത്തകയും  എഴു ത്തുകാരിയുമായ ഫെബിന കഥകള്‍ കണ്ടെടുത്തത് ഈ നാട്ടില്‍ നി ന്നാണ്. സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെ അവര്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്നു.അഫീലയും ജാനുവമ്മയും മലബാറിന്റെ ജീവിത വഴികളിലെ സ്ത്രീ പ്രതീകങ്ങളാകുന്നു.
കൗമാര കാലത്ത് നമ്മുടെ മനസ്സില്‍ പതിയുന്ന ചില ദൃശ്യ ങ്ങള്‍ എന്നുമെന്നും ഓര്‍മകളില്‍ തെളിയുന്നത് സ്വാഭാവികമാണ്. ചില വ്യക്തികളോ സംഭവങ്ങളോ അങ്ങിനെ പലതുമാകാം. അത്ഭു തപ്പെടുത്തിയതോ വിങ്ങലുണ്ടാക്കുന്നതോ ഒക്കെയാകാം ഈ അനുഭവങ്ങള്‍. പതിമൂന്ന് വയസുളള കാലത്ത് ഒരു സന്ധ്യാനേരത്ത് തന്റെ വീട്ടില്‍ ഓടി കിതച്ചെത്തിയ അഫീല എന്ന പെണ്‍കുട്ടി ഉള വാക്കിയ ഞെട്ടലും വിസ്മയവും വായനക്കാരിലേക്ക് പ്രവഹിപ്പി ക്കുവാന്‍ ഫെബിനക്ക് കഴിഞ്ഞിരിക്കുന്നു. അഫീലയുടെ ദൈന്യതയും അതിനു മുന്നിലെ ഉമ്മയുടെ ദയാപരതയും കണ്ണ് നനയിക്കുന്ന അനുഭവമാണ്.
ജീവിതത്തില്‍ കണ്‍മുന്നില്‍ കഴിഞ്ഞു പോയ സംഭവങ്ങള്‍ കഥകളായി നമ്മുടെ മുന്നില്‍ ആവിഷ്‌ക്കരിക്കുന്നതിന് ഫെബിനയുടെ സര്‍ഗ്ഗാത്മക ഭാവനക്ക് കഴിഞ്ഞിരിക്കുന്നു.
എത്രയോ ആളുകളെ ഓരോരുത്തരും ഈ ജീവിതത്തില്‍ കണ്ടുമുട്ടുന്നു. എല്ലാവരേയും എല്ലാ കാലത്തും ഓര്‍ത്തുകൊള്ള ണ മെന്നില്ല. എന്നാല്‍ ചിലര്‍ എങ്ങിനെയാണ് നമ്മോടൊപ്പം ഓര്‍ മ്മകളില്‍ സഞ്ചരിക്കുന്നത്? കാലം വ്യക്തികളില്‍ ഉളവാക്കുന്ന മാറ്റ ങ്ങള്‍ക്കും അപ്പുറം  പച്ചപിടിച്ചു നില്‍ക്കുന്ന വ്യക്തികളും സംഭവ ങ്ങളും ചമയങ്ങളില്ലാതെ ഫെബിന വായനക്കാര്‍ക്ക് സമ്മാനിക്കുന്നു. മലബാറിയന്‍ നന്മകള്‍ സ്‌നേഹത്തിന്റെ സ്മാരകമായി പുതിയ തലമുറക്ക് അവര്‍ കൈമാറുന്നു. ജാനുവമ്മ ജീവിത പ്രാരാബ്ദങ്ങള്‍ ക്കിടയിലും അയല്‍പക്കത്തെ വിട്ടുകാര്‍ക്ക് നല്‍കുന്നത് പൊതി ഞ്ഞു കെട്ടിയ പലഹാരപ്പൊതികള്‍ മാത്രമല്ല ഒരു വലിയ ജീവിത സംസ്‌കാരവുമാണ്. ഇന്നലെകളിലെ മനുഷ്യര്‍ എത്ര ഉദാരമായാണ് മറ്റുള്ളവരോട് പെരുമാറിയിരുന്നത്. അയല്‍പക്കങ്ങളില്‍ പൂത്തുലഞ്ഞ സൗഹൃദത്തിന്റെ വന്‍മരങ്ങളെയാണ് ജാനുവമ്മ പ്രതിനിധാനം ചെയ്യു ന്നത്.
‘സന്ധ്യ മുതല്‍ സന്ധ്യ വരെ’ എന്ന ഈ പുസ്തകം നിങ്ങള്‍ക്ക് വലിയ വായനാനുഭവം സമ്മാനിക്കും. നമ്മുടെയൊക്കെ ജീവിതത്തില്‍ എപ്പോഴൊക്കെയോ കണ്ടിട്ടുള്ള ചിലരെയാണ് ഫെബിന ഈ പുസ്തകത്തില്‍ ആവിഷ്‌ക്കരിക്കുന്നത്. അസാധാരണമായ കയ്യ ടക്കത്തോടെ രചിച്ച ‘സന്ധ്യ മുതല്‍ സന്ധ്യ വരെ’ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.

Brand

FEBINA

Reviews

There are no reviews yet.

Be the first to review “SANDHYAMUTHAL SANDHYAVARE by FEBINA”
Review now to get coupon!

Your email address will not be published. Required fields are marked *