ഖമറുന്നിസാ അൻവർ . കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക, പ്രഭാഷക, മുസ്‌ലിം ലീഗ് വനിതാവിഭാഗം അധ്യക്ഷ.[1] മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം.
1947 ഫെബ്രുവരി 21 ന് കണ്ണൂർ ജില്ലയിലെ ആയിക്കരയിൽ ജനനം.മാനന്തവാടിയിലെ ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്‌കൂൾ, കണ്ണൂർ ഗേൾസ് സ്‌കൂൾ, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളിൽ പഠനം. മദ്രാസിലെ എസ്.ഐ.ഇ.ടി വിമൻസ് കോളേജിൽ നിന്ന് ബി.എസ്.സി (ഹോം സയൻസ്), ബോംബെയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കാറ്ററിങ് ടെക്‌നോളജി ആന്റ് ന്യൂട്രീഷൻ എന്ന സ്ഥാപനത്തിൽ നിന്ന് ഡി.ഡി (ഡിപ്ലോമ ഇൻ ഡയറ്റിക്‌സ് ആന്റ് ന്യൂട്രീഷൻ) എന്നീ ബിരുദങ്ങൾ കരസ്ഥമാക്കി.
വനിതാ ലീഗിന്റെ സംസ്ഥാന അധ്യക്ഷപദവിക്ക് പുറമെ കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡിന്റെ ചെയർ പേഴ്‌സൺ, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ, എം. ഇ. എസ് വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ്, ബ്ലോക്ക് മഹിളാ സമാജം (തിരൂർ), പ്രസിഡന്റ്, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ, കേരള സ്റ്റേറ്റ് വിമൻസ് ഇൻഡസ്ട്രീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ പദവികൾ അലങ്കരിച്ചു. എം. ഇ. എസ് എഞ്ചിനീയറിങ് കോളേജ്, വിമൻസ് കോളേജ്, ചാത്തമംഗലം രാജാ റെസിഡൻഷ്യൽ സ്‌കൂൾ എന്നിവയുടെ മാനേജിങ് കമ്മിറ്റിയംഗം, കോഴിക്കോട് ആകാശവാണി അംഗം, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസിസ്റ്റന്റ് കമ്മീഷണർ, മലപ്പുറം ജില്ലാ കൗൺസിൽ കോട്ടക്കൽ ഡിവിഷൻ കൗൺസിലർ തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. എം. ഇ. എസ് വനിതാ വിഭാഗത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയറിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഓഫ് കോർപ്പറേറ്റീവ് സൊസൈറ്റി (മലപ്പുറം) ഡയറക്ടർ, ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി (മലപ്പുറം) വൈസ് ചെയർ പേഴ്‌സൺ, ഫാത്തിബീസ് എഡുക്കേഷൻ സോഷ്യൽ ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ ചെയർമാൻ എന്നീ പദവികൾ വഹിക്കുന്നു. നിസാ ഫുഡ്‌സ്, നിസാ ഗാർമെന്റ്‌സ്, ലൂണാ ഓപ്റ്റിക്കൽസ് എന്നീ സ്ഥാപനങ്ങളുടെ പ്രൊപ്രൈറ്ററാണ്. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ നിന്ന് മുസ്‌ലിംലീഗ് സ്ഥാനാർഥിയായി മൽസരിച്ചിരുന്നെങ്കിലും എളമരം കരീമിനോട് തോറ്റു.
Reviews
There are no reviews yet.