Manavalanum Kanyakamarum – Lazin M. (Stories)

Brand:LAZIN M.

190.00

Category : Stories
ISBN : 978-81-8802-893-1
Binding : Paperback
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 128

190.00

Add to cart
Buy Now
Categories: ,
Description

മണവാളനും കന്യകമാരും

(കഥകള്‍)

ലസിന്‍ എം.

ഈ കഥകളില്‍ കഷ്ടപ്പെടുകയും നിലവിളിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ മാത്രമല്ല ഉള്ളത്. പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെയും ഇവിടെക്കാണാം. അക്കൂട്ടത്തില്‍ മതപുരോഹിതന്മാരെ ചോദ്യം ചെയ്യുന്നവരുണ്ട്; അമര്‍ഷം കൊണ്ട് പൊട്ടിത്തെറിക്കുന്നവരുണ്ട്; സ്വന്തം ജീവിതം അവസാനിപ്പിച്ചുകളയുന്നവരുണ്ട്; മദ്യപിക്കുകയും പുകവലിക്കുകയും ചെയ്ത് ‘ആണ്‍ശിങ്കങ്ങളെ’ ഞെട്ടിക്കുന്നവരുണ്ട്. പ്രമേയവൈവിധ്യമാണ് ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ നേട്ടം. ഓരോ കഥയും വ്യത്യസ്ത സാഹചര്യങ്ങളില്‍ പിറക്കുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമായി പെരുമാറുന്നു. ഒട്ടും മുഷിയാതെ പുസ്തകം വായിച്ചുതീര്‍ക്കാം എന്നാണ് എന്റെ അനുഭവം.

എം.എന്‍. കാരശ്ശേരി
(അവതാരികയില്‍ നിന്ന്)

Brand

Brand

LAZIN M.

ലസിന്‍ എം. കോഴിക്കോട് ജനനം. പിതാവ്: കുഞ്ഞാലന്‍ വെന്നിയൂര്‍. മാതാവ്: സഫിയ. മൂന്ന് പെണ്‍മക്കളില്‍ മൂത്ത ആള്‍. St. Joseph's ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍, എം.ഇ.എസ്. രാജാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രോവിഡന്‍സ് കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, വിദ്യാഭ്യാസം, ഫാമിലി കൗണ്‍സിലിങ്ങ് ആന്റ്് തെറാപ്പി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. ലീഗല്‍ സര്‍വിസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നീ വകുപ്പില്‍ സേവനമനുഷ്ഠിച്ചതിന് ശേഷം ഇപ്പോള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി വകുപ്പില്‍ അധ്യാപിക. S.C.E.R.T., K.I.T.E. എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ബുര്‍ഖയില്ലാത്ത നദി' ആദ്യ നോവല്‍. ഭര്‍ത്താവ് : ജലീല്‍ മക്കള്‍ : ഫര്‍സാന്‍, ഫെനാസ് ഇ-മെയില്‍ : mlazin1802@gmail.com  
Reviews (0)

Reviews

There are no reviews yet.

Be the first to review “Manavalanum Kanyakamarum – Lazin M. (Stories)”
Review now to get coupon!

Your email address will not be published. Required fields are marked *