Tharanisha

140.00

Book : THARANISHA 
Author:  C.RADHAKRISHNAN
Category : Novel
ISBN : 9788188026890
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 
Language : Malayalam

140.00

Add to cart
Buy Now

താരനിശ   :- സി. രാധാകൃഷ്ണന്‍

ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട് കണ്ണീര്‍ക്കടലിലെ നിതാന്തമായ തുഴച്ചിലായിത്തീരുന്ന സ്ത്രീ ജീവിതത്തെ  ആവിഷ്‌കരിക്കുന്ന നോവല്‍. ആര്‍ദ്രമനസ്സിന്‍റെ  നിര്‍മ്മലഭാവങ്ങളെല്ലാം പരുഷവും കാപട്യം നിറഞ്ഞതുമായ വെള്ളിത്തിരയുടെ ലോകത്ത് ഹോമിക്കേണ്ടി  വന്ന ‘സീത’ എന്ന കഥാപാത്ര സൃഷ്ടിയിലൂടെ സ്ത്രീ മനസ്സിന്‍റെ  ശക്തിസൗന്ദര്യങ്ങളിലേക്ക് അനുവാചകഹൃദയത്തെ നയിക്കുകയാണ് നോവലിസ്റ്റ്.

Brand

C. Radhakrishnan

സി. രാധാകൃഷ്ണന്‍ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവര്‍ത്തനവും എഴുത്തും മുഖ്യകര്‍മ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരസമിതി നല്‍കുന്ന മൂര്‍ത്തീദേവി പുരസ്‌കാരം 2013 ല്‍ ലഭിച്ചു. ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എന്നാണ് മുഴുവന്‍ പേര്.പരപ്പൂര്‍ മഠത്തില്‍ മാധവന്‍ നായരുടെയും ചക്കുപുരയില്‍ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരില്‍ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം. മലയാളത്തില്‍ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരന്‍ എന്ന നിലയില്‍ സി.രാധാകൃഷ്ണന്‍ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തില്‍ പ്രകടമായിരുന്ന ദാര്‍ശനികദുരൂഹത തന്റെ എഴുത്തില്‍ ബോധപൂര്‍വ്വം ഇദ്ദേഹം ഒഴിച്ചു നിര്‍ത്തി. ഇദ്ദേഹത്തിന്റെ കൃതികളില്‍ വള്ളുവനാടന്‍ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉള്‍ക്കാഴ്ചകള്‍ ഈ രചനകളില്‍ പശ്ചാത്തലമായി നിലക്കൊള്ളുന്നു. കണ്ണിമാങ്ങകള്‍, അഗ്‌നി എന്നീ ആദ്യകാല നോവലുകള്‍ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍ എന്നീ നോവലുകള്‍ക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകള്‍ ഈ വിഭാഗത്തില്‍ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടല്‍ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്. കേരളത്തിലെ പല പത്രങ്ങളുടെയും മാസികകളുടെയും ലേഖകനും പത്രാധിപരുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമ, വീക്ഷണം, മാധ്യമം, എന്നീ പത്രങ്ങള്‍ അവയില്‍ പെടും. ഇന്ത്യന്‍ ദേശീയ ചലച്ചിത്ര മേളയുടെ അവാര്‍ഡ് കമ്മിറ്റിയുടെയും ഇന്ത്യന്‍ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പേട്രിയട്ട്, ടൈംസ് ഓഫ് ഇന്ത്യ, തുടങ്ങിയ പത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം ജോലിചെയ്തു. അദ്ദേഹത്തിന്റെ കൃതികള്‍ പല ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളില്‍ ഒന്നായിരുന്നു നക്‌സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുന്‍പേ പറക്കുന്ന പക്ഷികള്‍.  

Reviews

There are no reviews yet.

Be the first to review “Tharanisha”
Review now to get coupon!

Your email address will not be published. Required fields are marked *