Athmagathangal – Sachithananthan

140.00

ആത്മഗതങ്ങള്‍
സച്ചിദാനന്ദന്‍
(പ്രഭാഷണങ്ങള്‍)

മലയാളത്തിന് എന്നല്ല ലോകത്തിനുതന്നെ ദാര്‍ശനികമായ ധാരാളം കവിതകള്‍ സമ്മാനിച്ച കവി സച്ചിദാനന്ദന്‍, നെരൂദ അടക്കമുള്ള ലോകോത്തര കവികളുടെ കവിതകള്‍ മലയാളത്തിന് പരിചയപ്പെടുത്തുന്നതില്‍ എന്നും ബദ്ധശ്രദ്ധനായിരുന്നു. എഴുത്തുകാരന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. അവാര്‍ഡുകള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രശസ്തിക്കും അപ്പുറം നില്ക്കുന്ന ധിഷണയും നിലപാടുകളും കവിയുടെ വ്യക്തിത്വത്തിന്റെ അനുരണനങ്ങളാണ്. ചരിത്രത്തില്‍ ഇടംനേടുന്ന ചില തുറന്നുപറച്ചിലാണ് ആത്മഗതം എന്ന ഈ കൃതി.

140.00

Add to cart
Buy Now
Categories: , ,

മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം:[മേയ് 28], 1946 – ). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് “മറന്നുവെച്ച വസ്തുക്കൾ” എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു.

 തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷിപാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ[1] തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989[2]1998[3]2000[4]2009,2012[5] വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി..1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫെസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും

Brand

Sachithananthan

Reviews

There are no reviews yet.

Be the first to review “Athmagathangal – Sachithananthan”
Review now to get coupon!

Your email address will not be published. Required fields are marked *