ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍
ഇസ്മായില്‍ മേലടി
രാജപ്രതാപങ്ങളുടെ രമ്യഹര്‍മ്മ്യങ്ങള്‍ മാത്രമല്ല; രാഷ്ട്രീയ ബലിക്കല്ലുകളുടെ ശ്യാമോദ്യാനം കൂടിയാണ് ദില്ലി. കല്‍പ്പടവുകളിലോരൊന്നിലും ചോരപ്പൂക്കളും നിലവിളികളും ലയിച്ചു ചേര്‍ന്നിരിക്കുന്നു. പടയോട്ടത്തിന്റെയും കുടിപ്പകയുടെയും പാചകപ്പുരകള്‍, ഉപജാപങ്ങളുടെ ഉപശാലകള്‍, ഹൃദയത്തെ നുറുക്കുന്ന നോവാല്‍ പെണ്‍പിറവികള്‍ ആടിത്തളര്‍ന്ന മട്ടുപ്പാവിലെ മദിരോത്സവങ്ങള്‍…
രാജ്യം നഷ്ടമായ കിരീടാവകാശികളുടെ എരിഞ്ഞൊടുങ്ങലുകള്‍. എല്ലാറ്റിനും സാക്ഷിയായി ഐതിഹ്യങ്ങളിലും ചരിത്രത്തിലും സ്വയം ഉരുകിയുറഞ്ഞ അയസ്‌കാന്തമായി ദില്ലി നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.
Reviews
There are no reviews yet.