കടലിലെ മാഷും കരയിലെ ടീച്ചറും
ടി.എന്‍. പ്രതാപന്‍
സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്ന ജനനേതാവാണ് ടി.എന്‍. പ്രതാപന്‍. വളരെ പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്ന് കഠിനാധ്വാനം കൊണ്ടും സ്വഭാവശുദ്ധി കൊണ്ടും മുഖ്യധാരാ ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്കുയര്‍ന്നുവന്ന, സാംസ്‌കാരിക ബോധമുള്ള രാഷ്ട്രീയനേതാവ്. പച്ചമണ്ണിന്റെ മനുഷ്യത്വം നിറഞ്ഞ ഓര്‍മ്മപുസ്തകമാണ് ‘കടലിലെ മാഷും കരയിലെ ടീച്ചറും’. കടലിനോട് മല്ലടിച്ചു പുലര്‍ന്ന മത്സ്യത്തൊഴിലാളിയായ സ്വന്തം പിതാവാണ് ഇതിലെ ‘കടലിലെ മാഷ്’. വീട്ടുതൊടി എന്നും പച്ചപ്പിന്റെ കേദാരമാക്കി മാറ്റിയ മണ്ണിനെ സ്‌നേഹിച്ച പണിയെടുത്തു ജീവിച്ച അമ്മയാണ് ‘കരയിലെ ടീച്ചര്‍’.
ആലങ്കോട് ലീലാകൃഷ്ണൻ
(അവതാരികയിൽ നിന്ന്)
Reviews
There are no reviews yet.