Brand
Dr. Arsu
ഡോ. ആര്‍സു
ജനനം: 1950-ല്‍. തൂലികാനാമം: ആര്‍സു. യഥാര്‍ത്ഥ നാമം: ആര്. സുരേന്ദ്രന്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദി സാഹിത്യത്തില്‍ ഉന്നത വിദ്യാഭ്യാസം. ഗവ. ആര്‍ട്സ് കോളേജ് കോഴിക്കോട്, കാലിക്കറ്റ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകന്. പിന്നീട് പ്രൊഫസര്‍ - വകുപ്പ് മേധാവി. 2013 മുതല്‍ 2015 വരെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍. ഹിന്ദി സാഹിത്യം, മലയാള സാഹിത്യം, ഭാരതീയ സാഹിത്യം, വിവര്‍ത്തന പഠനം, ഗാന്ധി സാഹിത്യം എന്നീ വിഷയങ്ങളില്‍ ഹിന്ദിയിലും മലയാളത്തിലുമായി 75-ലേറെ കൃതികള്‍. ഇന്ത്യാ ഗവണ്മെന്റിന്റെയും വിഭിന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെയും, അക്കാദമികളുടെയും നിരവധി പുരസ്കാരങ്ങള്‍ 1977, 2015 വര്‍ഷങ്ങളില്‍ രാഷ്ട്രപതിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 2020-ലെ ഗാന്ധി ചെയര്‍ അവാര്‍ഡ് ഗവര്‍ണര്‍ സമ്മാനിച്ചു. പന്ത്രണ്ട് ഹിന്ദി ആനുകാലികങ്ങളുടെ മലയാളം വിശേഷാല്‍ പതിപ്പുകളുടെ ഗസ്റ്റ് എഡിറ്റര്‍. ജ്ഞാനപീഠപുരസ്കൃത മലയാള കൃതികളുടെ ഹിന്ദി വിവര്ത്തകന്. 2002-ല്‍ ജപ്പാനിലെ മൂന്നു സര്‍വ്വകലാശാലകളില്‍ എക്സ്റ്റന്‍ഷന്‍ ലക്ചര്‍. ജ്ഞാനപീഠ ഭാഷാസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെ ഹിന്ദി ഉപദേശസമിതി, ഇഗ്നോ, സെന്‍ട്രല്‍ ഹിന്ദി ഡയറക്ട്രേറ്റ് വിവര്‍ത്തക കോഴ്സുകളുടെ വിദഗ്ധ സമിതി അംഗം, ഭാരതീയ അനുവാദ് പരിഷദ് അംഗം. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്, ഒയിസ്കാ ഇന്റര്‍നാഷണല്‍, കേരള ഹിന്ദി പരിഷദ് എന്നിവയുടെ മുന്‍ അധ്യക്ഷന്‍, ഇപ്പോള്‍ ഭാഷാ സമന്വയവേദി അധ്യക്ഷന്‍. കാലിക്കറ്റ് സര്‍വ്വകലാശാലാ ഗാന്ധി ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍. ഭാര്യ: ഡോ. എം.കെ. പ്രീത. മക്കള്‍: അജിതാഭ് എസ്. മശ്റേക് (ബാങ്ക് ഉദ്യോഗസ്ഥന്, ദുബായ്), അബനി (ആസ്ട്രേലിയ). മരുമക്കള്‍: ഡാലു, ഉണ്ണികൃഷ്ണന്. പേരമക്കള്‍: നിരഞ്ജന്, അര്ജുന്, ഇഷാര, സൗരവ്, സാവന്‍.
വിലാസം : 'സാകേത്', ചേലേമ്പ്ര (പി.ഒ.), മലപ്പുറം - 673634
ഫോണ്‍: 0494 2402021, 9847762021
ഇ-മെയില്‍: arsuketh@yahoo.com












Reviews
There are no reviews yet.