മാമ്പഴപുളിശ്ശേരി
(ഓര്‍മ്മകള്‍)
വട്ടോളി വിജയരാജന്‍
അടച്ചുപൂട്ടപ്പെട്ടൊരു ഭൂതകാലത്തിന്റെ ആത്മാവിലൂടെയുള്ള അയനത്തോടൊപ്പം സമകാലിക സംഭവങ്ങളുടെ ഉള്ളെഴുത്തുകളുമായി കുറേ ഫേസ്ബുക്ക് കുറിപ്പുകളുടെ സമാഹാരം. നര്‍മ്മരസപ്രധാനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് നമ്മെ ഊറിയൂറി ചിരിപ്പിക്കുന്ന ടെന്‍ഷന്‍ ഫ്രീ കുറിപ്പുകള്‍ വേറെ. കൊതിയൂറും വിഭവങ്ങളുടെ ചാരുത അനുഭവിച്ചറിയുന്ന വിധത്തില്‍ തയ്യാറാക്കിയ പാചകക്കുറിപ്പുകളുമുണ്ട്. ലളിതവും സമഗ്രവുമായ ആശയങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈ കുറിപ്പുകള്‍.
നന്ദി
എന്തിനും എപ്പോഴും അച്ഛന്റെ തണലായ ഞങ്ങളുടെ അമ്മയ്ക്ക്….
അച്ഛന്‍, കൊറോണ ലോക്ഡൗണ്‍ കാലത്ത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ഉള്ള ആശയം തന്ന ചിന്നുവിന് (സൗമ്യ)
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ കുറിപ്പുകള്‍ ഒരു പുസ്തകമാകാന്‍ സഹായിച്ച അനുവിനും അമൃതക്കും, അപ്പുവിനും, ലിപി പബ്ലിക്കേഷന്‍സിനും…
എല്ലാത്തിനും ഉപരി എല്ലാം തന്ന ദൈവത്തിനും…
– മക്കള്‍














Reviews
There are no reviews yet.