ഉമ്മന്‍ ചാണ്ടി നന്മയുടെ പുണ്യാളന്‍
(ജീവചരിത്രം)
ഫാ. ബിജു തോമസ്
ഉമ്മന്‍ ചാണ്ടിയുടെ ഇതിഹാസ സമാനമായ ജീവിതം ഊഷ്മളമായ ആഖ്യാനത്തിലൂടെ ഈ പുസ്തകത്തില്‍ ഫാ. ബിജു പി. തോമസ് അവതരിപ്പിച്ചിരിക്കുന്നു. ആ ജീവിതത്തിന്റെ മാസ്മരികത പ്രസരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ അനുഭവങ്ങളുടെ ചെപ്പ് തുറക്കുന്ന ഓരോ അധ്യായവും വായനക്കാര്‍ക്ക് പുതിയൊരു ഉള്‍ക്കാഴ്ച പകരുന്നുവെന്നു പറയാതെ വയ്യ. ഫാ. ബിജു പി. തോമസ് ഇതിനകം തന്നെ തന്റെ എഴുത്തിന്റെ ലോകത്തു മാസ്മരികതയുടെ ഒരു അനുഭവസഞ്ചയം സൃഷ്ടിച്ചിട്ടുള്ള എഴുത്തുകാരനാണ്. ഉമ്മന്‍ ചാണ്ടിയെപ്പറ്റി മലയാളത്തില്‍ ഇതിനകം പത്തുമുപ്പതു പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആ പുസ്തകസഞ്ചയങ്ങള്‍ക്കിടയില്‍ ഫാ. ബിജു പി. തോമസിന്റെ ഈ പുസ്തകം ഒരു മേല്‍ച്ചാര്‍ത്തായി പരിലസിക്കുമെന്നു ഞാന്‍ കരുതുന്നു.
ഡോ. പോള്‍ മണലില്‍
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.