പച്ചത്തുരുത്ത്
(കഥാസമാഹാരം)
കെ.പി. അഷ്‌റഫ്
മനുഷ്യവേദനകളുടെ കണ്ണീരില്‍ ചാലിച്ചെഴുതിയ കഥകളാണിത്. സങ്കടപ്പെടുന്ന വീടിന്റെ അകത്തളങ്ങള്‍, കുടുംബത്തിന്റെ ഏകാന്ത ദുഃഖങ്ങള്‍, കടലോര ജീവിതത്തിന്റെ വിഷാദങ്ങള്‍, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ കരച്ചിലുകള്‍ ഒക്കെ നിങ്ങള്‍ക്ക് ഈ കഥകളില്‍ തൊട്ടറിയാം. ഒരുവിധത്തില്‍ സഹജീവികളുടെ കരച്ചിലിനെ തേടിയുള്ള യാത്രയല്ലേ ഓരോ എഴുത്തുകാരന്റെയും കടമ… ഒരു ക്രൗഞ്ചത്തിന്റെ കരച്ചിലിന് പിന്നാലെയുള്ള യാത്രയാണല്ലോ, ആദി കവിയെ സൃഷ്ടിച്ചതും. കാരണം അഷ്‌റഫ് പങ്കിടുന്ന ജീവിതവിഷാദങ്ങള്‍ ഒരു കടലോരത്തിന്റെ മാത്രമല്ല, അത് പല രീതികളിലായി മനുഷ്യവംശത്തിന്റെ മുഴുവന്‍ വിഷാദങ്ങളാണ്. ചുറ്റുപാടുമുള്ള ഓരോ ജീവിതങ്ങളുടെയും ഭാരങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്ന് ഈ കഥാകാരന്‍ പറയാന്‍ ശ്രമിക്കുകയാണ്.
ഐസക് ഈപ്പന്‍
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.