Pattormmakal @ 365 – Satheesh Kumar Visakhapatnam

140.00

Book : PATTORMMAKAL @ 365
Author:  SATHEESH KUMAR VISAKHAPATNAM
Category : MEMOIRS
ISBN : 9788188028634
Binding : Normal
Publishing Date : 2022
Publisher : LIPI PUBLICATIONS
Edition : 1
Number of pages : 96
Language : Malayalam

140.00

Add to cart
Buy Now
Categories: ,

പാട്ടോര്‍മ്മകള്‍ @ 365
(ഓര്‍മ്മക്കുറിപ്പുകള്‍)
സതീഷ് കുമാര്‍ വിശാഖപട്ടണം

സതീഷ്‌കുമാര്‍ വിശാഖപട്ടണത്തിന്റേത് മൗലികമായ ശൈലിയാണ്. ഓജസ്സുള്ള ഭാഷ അതിന്റെ മുഖമുദ്രയായി പരിണമിച്ചിരിക്കുന്നു. ഓര്‍മ്മപ്പെടുത്തല്‍ മാത്രമേ അദ്ദേഹം ഉദ്ദേശിക്കുന്നുള്ളുവെങ്കിലും ഈ ലേഖനങ്ങള്‍ മറ്റു ചില ധര്‍മ്മങ്ങള്‍കൂടി നിര്‍വ്വഹിക്കുന്നുണ്ട്. പ്രധാനമായും കലാകാരന്മാരെയും ഗാനങ്ങളെയും സമൂഹത്തിനു മുമ്പില്‍ കൊണ്ടുവന്ന് അവബോധം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ഒരിക്കലും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയോ അപവാദങ്ങള്‍ക്ക് സ്ഥാനം നല്‍കുകയോ ചെയ്യാറില്ല. ഗാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളില്‍ ഒരിക്കലും തെറ്റുകളും കടന്നുകൂടില്ല.

– ടി.പി. ശാസ്തമംഗലം
(അവതാരികയില്‍നിന്ന്)

Brand

Satheesh Kumar Visakhapatnam

സതീഷ് കുമാര്‍ വിശാഖപട്ടണംതൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍പ്പെട്ട ചെന്ത്രാപ്പിന്നി എന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍: വേലായുധന്‍. അമ്മ: ശാരദ. പതിനേഴാം വയസ്സില്‍ പിതാവ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിശാഖപട്ടണത്ത് നടത്തിയിരുന്ന കച്ചവട സ്ഥാപനം നടത്തിക്കൊണ്ടുപോകാനായി ആന്ധ്രയിലേക്ക് വണ്ടി കയറി. നാല്‍പ്പത് വര്‍ഷത്തെ ബിസിനസ് ജീവിതത്തിനിടയില്‍ സമയം കിട്ടുമ്പോഴെല്ലാം എഴുത്തും വായനയും ഒരു ഹോബിയാക്കി കൊണ്ടുനടന്നു. 2000 മുതല്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ദിനപത്രങ്ങളിലും എഴുതാന്‍ തുടങ്ങി. തെലുഗു കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ നിതാന്ത ചലനങ്ങളും പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങളുമായി അന്‍പതിലധികം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. തെലുഗു സംസ്‌കാരത്തിന്റെ കേരള അംബാസിഡറെന്ന് തെലുഗു മാധ്യമങ്ങളുടെ വിശേഷണം... സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ ദിനപത്രങ്ങളിലൂടെയും തുടര്‍ച്ചയായി എഴുതിയ പാട്ടോര്‍മ്മകള്‍ 365 ദിവസങ്ങള്‍ പിന്നിട്ടു റെക്കോര്‍ഡ് സൃഷ്ടിച്ചു. ഭാര്യ : സുരജ. മക്കള്‍ : മുത്ത്, ചിപ്പി. വിലാസം: ചൂരപ്പെട്ടി പി.ഒ. ചെന്ത്രാപ്പിന്നി - 680687 തൃശൂര്‍ ജില്ല 

Reviews

There are no reviews yet.

Be the first to review “Pattormmakal @ 365 – Satheesh Kumar Visakhapatnam”
Review now to get coupon!

Your email address will not be published. Required fields are marked *