പുലർ കാലം ചുവന്നപ്പോൾ
ഒരു നൊമ്പരം ബാക്കിനിര്‍ത്തിക്കൊണ്ട്; ഉത്തരം കിട്ടാതെ പല ചോദ്യങ്ങളും വായനക്കാരന്റെ മനസ്സിലിട്ടു തന്നുകൊണ്ടവസാനിക്കുന്ന വികാര സമ്പന്നമായ നോവല്‍. ജീവിതത്തിലെ പച്ചയായ ചില യാഥാര്‍ത്ഥ്യങ്ങള്‍ സഹൃദയന് മുന്നില്‍ കാണാനാകുംവിധം ഒഴുക്കുള്ള ഭാഷയാല്‍ അണി നിരത്തിയിരിക്കുന്നു. നോവലിലെ ഓരോ ഭാഗവും നമുക്കു ചോദ്യം ചെയ്യാനാകാത്തവിധം പരസ്പരം ഭംഗിയായി സമന്വയിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞു എന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ്. ഓരോ നിമിഷവുംഇവിടെയിതാ ഒരു സന്തോഷ പര്യവസാനം സംഭവിക്കുമെന്നാഗ്രഹിക്കുന്ന വായനക്കാരന് മുമ്പിലേക്ക് വീണ്ടും വീണ്ടും പുതിയ ഗതിമാറ്റങ്ങള്‍ നല്‍കി അത്ഭുതപ്പെടുത്തുകയാണ് എഴുത്തുകാരന്‍. മടുപ്പില്ലാത്ത ശൈലി കൂടി മുഖമുദ്രയായി ഈ നോവല്‍ ഓരോസഹൃദയന്റെയും മനസ്സില്‍ അല്പം വേദനയോടെ തങ്ങി നില്‍ക്കും
Reviews
There are no reviews yet.