Romeel : Orormachithram – K V Mohan Kumar

120.00

റൊമീല: ഒരോര്‍മച്ചിത്രം
കെ.വി. മോഹന്‍കുമാര്‍
(ഓര്‍മ യാത്ര നേര്‍ക്കാഴ്ചകള്‍)

ഈ കൃതിയുടെ ഉള്ളടക്കം കഥയല്ല. കാര്യങ്ങളാണ്. കഥയെഴുത്തുകാരന്റെ ഭാവനാപ്രദേശവും നിരന്തരമായി കാര്യങ്ങളെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളിന്റെ വൈജ്ഞാനിക സമ്മേളനവും ഇതിനകത്തുണ്ട്. പഠിച്ചുകഴിഞ്ഞ ഒരാളിന്റെ ആത്മവിനാശകാരിയായ ലോകമല്ല, ഒന്നും പഠിച്ചില്ലല്ലോ എന്നന്വേഷിക്കുന്ന ഒരാളിന്റെ ആത്മീയാന്വേഷണത്വരയുടെ ശക്തിയാണ് ഈ ലേഖനങ്ങള്‍ക്കു പിന്നിലെ സൗന്ദര്യം. മാറിപ്പോകുന്ന കാലത്തെയും മനുഷ്യസ്വഭാവങ്ങളെയും ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ നോക്കുകയാണ് ഗ്രന്ഥകാരന്‍.

120.00

Add to cart
Buy Now

ഒരു മലയാള സാഹിത്യകാരനാണ് കെ.വി. മോഹൻകുമാർ.എട്ട് നോവലുകളും പത്ത് കഥാസമാഹാരവും ഉൾപ്പെടെ 30 പുസ്തകങ്ങൾ രചിച്ചു. ‘ഉഷ്‌ണരാശി’ എന്ന കൃതിക്ക് 2018-ലെ വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ ഇരുപതോളം പുരസ്കാരങ്ങൾ ലഭിച്ചു.

ആലപ്പുഴ പട്ടണത്തിൽ കെ.വേലായുധൻപിളളയുടെയും ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. എട്ടാം വയസ്സിൽ അച്ഛന്റെ മരണത്തെ തുടർന്ന് അമ്മയുടെ നാടായ ചേർത്തല തെക്ക് ഗ്രാമത്തിലേക്ക് താമസം മാറി.[1] കേരളകൗമുദിയിലും മലയാള മനോരമയിലുമായി 12 വർഷം പത്രപ്രവർത്തകനായിരുന്നു. പിന്നീട് (1993)ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സിവിൽ (എക്‌സിക്യൂട്ടീവ്‌) സർവീസിൽ ചേർന്നു. 2004 ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്നു. പാലക്കാട്ട് ജില്ലാ കലക്ടറായിരിക്കെ 2011ലെ ദേശീയ സെൻസസ് മികവുറ്റ രീതിയിൽ നടപ്പാക്കിയതിനു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പ്രശംസാപത്രവും വെള്ളിപ്പതക്കവും ലഭിച്ചു.

2010-ൽ ശിവൻ സംവിധാനംചെയ്ത് ദേശീയ അവാർഡ് നേടിയ ‘കേശു’ എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥയെഴുതി. ആദ്യനോവലായ ‘ശ്രാദ്ധശേഷം’ ‘മഴനീർത്തുള്ളികൾ’ എന്നപേരിൽ വി.കെ. പ്രകാശ് സിനിമയാക്കി. ‘ക്ലിന്റ് ‘എന്ന ചിത്രത്തിനും തിരക്കഥയെഴുതി.

അടൂർ ,കൊല്ലം ,തിരുവനന്തപുരം എന്നിവിടങ്ങളിൽ ആർ ഡി ഒ ആയിരുന്നു. കേരള സംസ്ഥാന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി, ബേക്കൽ റിസോർട്സ് ഡെവലപ്മെൻറ് കോർപറേഷൻ, ടൂറിസ്റ്റ് റിസോർട്സ് കേരള ലിമിറ്റഡ് എന്നീ പൊതുമേഖല കമ്പനികളുടെ മാനേജിങ് ഡയറക്ടർ, സുനാമി പുനരധിവാസ പരിപാടി ഡയറക്ടർ (ഓപറേഷൻസ്), നോർക ഡയറക്ടർ, നോർക റൂട്ട്സ് സി.ഇ.ഒ,ഗ്രാമ വികസന കമ്മീഷണർ , ഹയർ സെക്കണ്ടറി ഡയറക്ടർ , പൊതു വിദ്യാഭ്യാസ ഡയറക്ടർ,പൊതു വിദ്യാഭ്യാസ സ്‌പെഷൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു .

ഇപ്പോൾ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ആണ്. ടോക്യോ ആസ്ഥാനമായുള്ള ഓയിസ്ക ഇന്റർ നാഷണലിന്റെ ദക്ഷിണേന്ത്യ പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരുന്നു .[2]

ഭാര്യ രാജലക്ഷ്മിയും ലക്ഷ്മി, ആര്യ എന്നിവർ മക്കളുമാണ്.

Brand

K V Mohan Kumar

കെ.വി. മോഹന്‍കുമാര്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തെക്ക് സ്വദേശി. പന്ത്രണ്ട് വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന് സിവില്‍ സര്‍വ്വീസില്‍. ഇപ്പോള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അദ്ധ്യക്ഷന്‍. 'ഉഷ്ണരാശി' എന്ന നോവല്‍ 2018-ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായി. കാരൂര്‍ കഥാപുരസ്‌കാരം, കെ. സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, പ്രഥമ ഒ.വി. വിജയന്‍ ഖസാക്ക് നോവല്‍ അവാര്‍ഡ്, മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ ഫൗണ്ടേഷന്‍ നോവല്‍ അവാര്‍ഡ്, ഫൊക്കാന സാഹിത്യപുരസ്‌കാരം, തോപ്പില്‍ രവി അവാര്‍ഡ്, ഐമ അക്ഷരമുദ്ര പുരസ്‌കരം, ഡോ. കെ.എം. തരകന്‍ സുവര്‍ണരേഖ നോവല്‍ പുരസ്‌കാരം, തിക്കുറിശി ഫൗണ്ടേഷന്‍ പുരസ്‌കാരം, പ്ലാവില സാഹിത്യ പുരസ്‌കാരം, സഹൃദയവേദി സാഹിത്യപുരസ്‌കാരം, പി.എന്‍. പണിക്കര്‍ സ്മാരക അവാര്‍ഡ്, അങ്കണം ഷംസുദ്ദീന്‍ സ്മൃതി നോവല്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ വിവിധ കൃതികള്‍ക്ക് ലഭിച്ചു. കേശു, മഴനീര്‍ത്തുള്ളികള്‍, ക്ലിന്റ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. രാജലക്ഷ്മിയാണ് ജീവിത സഹയാത്രിക. മക്കള്‍: ലക്ഷ്മി, ആര്യ. കൃതികള്‍: ശ്രാദ്ധശേഷം, ഹേരാമാ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, പ്രണയത്തിന്റെ മൂന്നാംകണ്ണ്, ഉഷ്ണരാശി, എടലാക്കുടി പ്രണയരേഖകള്‍ (നോവലുകള്‍) അലിഗയിലെ കലാപം (നോവലൈറ്റ്), അകം കാഴ്ചകള്‍, ക്‌നാവല്ലയിലെ കുതിരകള്‍, അളിവേണി എന്ത് ചെയ്‌വൂ!, ഭൂമിയുടെ അനുപാതം, ആസന്നമരണന്‍, പുഴയുടെ നിറം ഇരുള്‍ നീലിമ, എന്റെ ഗ്രാമകഥകള്‍, കരപ്പുറം കഥകള്‍, രണ്ടു പശുക്കച്ചവടക്കാര്‍ (കഥാ സമാഹാരം), ദേവരതി, മസൂറി സ്‌കെച്ചുകള്‍ (യാത്രാനുഭവം), ജീവന്റെ അവസാനത്തെ ഇല, റൊമീല ഒരോര്‍മ്മചിത്രം (ഓര്‍മ), മനസ്സ് നീ, ആകാശവും നീ (ലേഖനങ്ങള്‍), മീനുക്കുട്ടി കണ്ട ലോകം, അപ്പൂപ്പന്‍മരവും ആകാശപ്പൂക്കളും, കുഞ്ഞനുറുമ്പും മാടപ്രാവും, അമ്മുവും മാന്ത്രികപേടകവും (ബാലസാഹിത്യം), ജാരവൃക്ഷത്തിന്റെ തണല്‍ (നോവല്‍ സമാഹാരം). വിലാസം : സോപാനം, നവമി ഗാര്‍ഡന്‍സ്, ശ്രീകാര്യം പി.ഒ. തിരുവനന്തപുരം - 17

Reviews

There are no reviews yet.

Be the first to review “Romeel : Orormachithram – K V Mohan Kumar”
Review now to get coupon!

Your email address will not be published. Required fields are marked *