UA Beeran – Sargathmakathayude Rashtreeya Kaalam (Biography)- Basheer Randathani

300.00

Category : Biography
ISBN : 978-81-8802-897-9
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 204

300.00

Add to cart
Buy Now
Categories: ,

യു.എ. ബീരാന്‍
സര്‍ഗാത്മകതയുടെ രാഷ്ട്രീയ കാലം
(ജീവചരിത്രം)

ബഷീര്‍ രണ്ടത്താണി

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നക്ഷത്രശോഭപരത്തി കടന്നുപോയ ധിഷണാശാലിയായ രാഷ്ട്രീയ നായകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, പട്ടാളക്കാരന്‍, നിയമസഭാ സാമാജികന്‍, മന്ത്രി, സഹകാരി, തൊഴിലാളി നേതാവ്…
ബീരാന്‍ സാഹിബ് വ്യാപരിച്ച സാമൂഹ്യ തലങ്ങളുടെ പട്ടിക നീളുന്നു. കൈവെച്ച മേഖലകളിലൊക്കെയും പ്രതിഭയുടെ പൊന്‍ വസന്തം സമ്മാനിച്ച അപൂര്‍വ്വ വ്യക്തിത്വത്തിനുടമ.

രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ക്കിടയിലും പുസ്തകങ്ങളെ പ്രണയിച്ച, എഴുത്തിനും വായനക്കും സമയം കണ്ടെത്തിയ പ്രതിഭാധനന്‍. സി.എച്ച്. മുഹമ്മദ് കോയയും ജോസഫ് മുണ്ടശ്ശേരിയും എസ്.കെ. പൊറ്റക്കാടുമൊക്കെ ചേര്‍ത്തുവെച്ച സാഹിത്യ രാഷ്ട്രീയ സഹവര്‍ത്തിത്വത്തെ പുഷ്‌കലമാക്കി ബീരാന്‍ സാഹിബും, സര്‍ഗ്ഗാത്മകയുടെ രാഷ്ട്രീയകാലമായിരുന്നു അത്. രാഷ്ട്രീയത്തിന്റെ സര്‍ഗ്ഗാത്മക കാലമെന്നും അതിനെ വിളിക്കാം. ഇടക്കെപ്പോഴോ രാഷ്ട്രീയത്തിന് നഷ്ടപ്പെട്ട ആ സര്‍ഗ്ഗാത്മകകാലത്തെ ഓര്‍ത്തെടുക്കാനുള്ള ശ്രമമാണ് യു.എ. ബീരാന്‍ സാഹിബിന്റെ ജീവിതം പറയുന്ന ഈ പുസ്തകം.

Brand

Basheer Randathani