കനല്‍ബീജങ്ങളുടെ കര്‍മ്മകാണ്ഡം
– നെല്‍സണ്‍ പുതിയെടത്ത്
സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനുമായിരുന്ന നെല്‍സണ്‍ പുതിയെടത്തിന്റെ പ്രഥമ നോവലാണ് ‘കനല്‍ബീജങ്ങളുടെ കര്‍മ്മകാണ്ഡം’. രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രവും സാമൂഹ്യബന്ധങ്ങളും കുടുംബ ബന്ധങ്ങളും, മരുമക്കത്തായത്തില്‍ നിന്ന് മക്കത്തായത്തിലേക്കുള്ള മാറ്റവും മതപരിവര്‍ത്തനവും, അതോടൊപ്പം രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റങ്ങളും ഈ നോവലില്‍ പ്രതിഫലിക്കുന്നു. ഇത്തരത്തില്‍ വിശാല കാന്‍വാസ് ഉപയോഗിച്ച് ഒരു കൃതി സമീപകാലത്ത് രചിക്കപ്പെട്ടിട്ടില്ല… നോവലിസ്റ്റിന്റെ പ്രതിഭയും ആത്മകഥാംശവും അതു വ്യക്തമാക്കുന്നു. കേരളത്തിലെന്നപോലെ ബംഗാളിലെ ഗ്രാമങ്ങളിലും വന്‍നഗരമായ കല്‍ക്കത്തയിലും പ്രാന്തപട്ടണമായ മട്ടിയാബ്രൂസിലും മറ്റുമായി ജീവിച്ച നോവലിലെ കേന്ദ്ര കഥാപാത്രം സാംസണില്‍ ഈ ആത്മാംശം കാണാം.
ഡോ. കെ.കെ.എന്‍ കുറുപ്പ്
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.