Product Filter

മിനി വര്‍ഗീസ്
എറണാകുളം ജില്ലയിലെ കുറുമശേരിയില്‍ പി.വി. തോമസിന്റെയും അന്നംകുട്ടി തോമസിന്റെയും മകളായി ജനിച്ചു. ഫിസിക്‌സില്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. ആലുവ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും താന്നിപ്പുഴ അനിത വിദ്യാലയത്തിലുമായി ഇരുപത്തിയെട്ട് വര്‍ഷം അധ്യാപികയായി പ്രവര്‍ത്തിച്ചു. അധ്യാപനത്തിനിടയില്‍ സാഹിത്യരചനകളും നടത്തി. സയന്‍സ് ഡ്രാമകള്‍, ഏകാങ്കങ്ങള്‍ തുടങ്ങിയവ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം നേടി. ഇപ്പോള്‍ ഭര്‍ത്താവ് എം.ഇ. വര്‍ഗീസിനും മകള്‍ അനന്യക്കും ഒപ്പം ആലുവ തോട്ടക്കാട്ടുകരയില്‍ താമസിക്കുന്നു. ‘സന്ധ്യാംബരം’ ആദ്യ കഥാസമാഹാരമാണ്.

Showing the single result