കുരയുടെ തത്ത്വശാസ്ത്രം
(കവിതാസമാഹാരം)
കെ.കെ.ശ്രീ. പിലിക്കോട്
താന്‍ ജനിച്ച നാട്ടിന്‍പുറത്തെ നന്മകളും, ജീവിക്കുന്ന മണലാരണ്യത്തിലെ നേര്‍ക്കാഴ്ചകളും ആകര്‍ഷകമായ വരികളിലൂടെ അവതരിപ്പിക്കുന്ന അപൂര്‍വ്വ സര്‍ഗപാടവം നെഞ്ചേറ്റുന്ന ഒരു എഴുത്തുകാരനാണ് കെ.കെ.ശ്രീ. പിലിക്കോട്. റിയലിസ്റ്റിക്ക് ജീവിതാനുഭവങ്ങളെ പൊള്ളുന്ന ഭാഷയില്‍ കൃത്യമായി അവതരിപ്പിക്കാനുള്ള രചനാതന്ത്രം സ്വായത്ത മാക്കിയ കെ.കെ.ശ്രീ യുടെ മനോഹരമായ ഇരുപത്തിയഞ്ച് കവിതകളുടെ സമാഹാരമാണ് ‘കുരയുടെ തത്ത്വശാസ്ത്രം’. ശക്തമായ കവിതകള്‍ തുന്നിച്ചേര്‍ത്ത ഈ പുസ്തകം വായനക്കാരന്റെ ചിന്താധാരകളെ തൊട്ടുണര്‍ത്തുകതന്നെ ചെയ്യും. പുസ്തകം ചിട്ടപ്പെടുത്തിയ രീതിയും മികച്ചതാണ്. കവിതയോടൊപ്പം, ആ കവിത വിവക്ഷിക്കുന്ന അര്‍ത്ഥതലങ്ങള്‍ വിവരണത്തോടെയും ചിത്രീകരണത്തോടെയും ആവിഷ്‌കരിച്ചിരിക്കുന്നതു് എടുത്തുപറയേണ്ടുന്ന സവിശേഷതയാണ്..
സമര്‍പ്പണം
വായനയുടെ, എഴുത്തിന്റെ ലോകത്തിലേക്ക് എന്നെ
നയിച്ച എന്റെ പിതാവിന്
പുസ്തകങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച എന്റെ മാതാവിന്
എല്ലാമെല്ലാമായ എന്റെ ജ്യേഷ്ഠന്
പ്രചോദനമായ എന്റെ ജീവന്റെ നല്ല പാതിക്ക്
എന്റെ പൊന്നുമക്കള്‍ക്ക്
എന്റെ പ്രിയപ്പെട്ടവര്‍ക്ക്
വായനയുടെ വാതായനം തുറന്ന പടുവളം
സി.ആര്‍.സി ലൈബ്രറിക്ക്
ആമുഖം
ഇതുവരെ കൃത്യമായ നിര്‍വ്വചനം ലഭിക്കാത്ത മനോഹരമായ ഒരു സര്‍ഗാത്മക സൃഷ്ടിയാണ് കവിത. കേവലം ഒരു നിര്‍വ്വചനം കൊണ്ട് കവിതയെ തളച്ചിടുക സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുതന്നെയാണ് ഇതിന്റെ മഹിമയും. ”അനര്‍ഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത” എന്നാണ് വില്യം വേര്‍ഡ്സ്വര്‍ത്ത് നിര്‍വ്വചിച്ചിട്ടുള്ളത്. കവിത ഗദ്യരീതിയിലായാലും, പദ്യരീതിയിലായാലും അനുവാചകനുമായി സംവേദനം ചെയ്യുന്നതാകണം. അതുതന്നെയാണ് എന്റെ കവിതകളിലൂടെ ഞാന്‍ ലക്ഷ്യമിടുന്നതും. മലയാളത്തിലെ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ കവിതകളുടെ സമാഹാരമാണ് ‘കുരയുടെ തത്ത്വശാസ്ത്രം’. ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇരുപത്തിയഞ്ച് കവിതകളും കാലിക പ്രസക്തി വിളിച്ചോതുന്നവയും ചിന്തോദ്വീപകവുമാണെന്ന് കരുതുന്നു. കവിതകളൊക്കെയും ഹ്രസ്വമാണുതാനും. അങ്ങനെ, വ്യത്യസ്തമായ ഒരു കാവ്യാനുഭവം സമ്മാനിക്കുവാന്‍ ഈ കവിതാസമാഹാരത്തിന് സാധിക്കും എന്ന് ആത്മാര്‍ത്ഥമായും ഞാന്‍ വിശ്വസിക്കുന്നു. സ്‌നേഹപൂര്‍വ്വം ഇതിന്റെ പ്രസാധനം ഏറ്റെടുത്ത ലിപി പബ്ലി ക്കേഷന്‍സ് സാരഥി ശ്രീ. ലിപി അക്ബറിന് നന്ദി.
ഒത്തിരി സ്‌നേഹത്തോടെ,
കെ.കെ.ശ്രീ. പിലിക്കോട്
Reviews
There are no reviews yet.