ലായി ലായി കുസീന
കൊല്ലം കടലോരത്തിന്റെ ഗൃഹാതുരതയും ചരിത്രവും വര്ത്തമാനവും കുഴച്ചെടുത്ത്ജെർസൺ സെബാസ്റ്റ്യന്‍ അസാമാന്യ കരവിരുതോടെ മെനഞ്ഞെടുത്ത അതിമനോഹരമായ ഒരു സൃഷ്ടിയാണ് ലായി ലായി കുസീന
-ഡോ ലിസ്ബ യേശുദാസ്
അപ്പനപ്പൂപ്പന്മാര് പകര്‍ന്നു നല്കിയ ഒരു സംസ്കാരത്തിന്റെ പാരമ്പര്യം ഏറുന്ന തീരദേശ ഭാഷയെ നെഞ്ചിലേറ്റി അത് കവിതകളായും നാടന്‍ പാട്ടുകളായും വായ്ത്താരികളായും ഐലേസാ പാടുന്ന ഒരു പുസ്തകം
– ആൽബർട്ട് ആന്റണി
മുഖ്യധാരാ എക്കാലവും അവഗണിച്ച തീരദേശത്തിന്റെ ഗാഥയാണ്ജെർസൺ സെബാസ്റ്റിന്റെ കവിതകള്‍ . തീരദേശത്തിന്റെ ജീവിതപാഠങ്ങള്‍ വ്യാഖ്യാനിച്ചവതരിപ്പിക്കുന്ന ഈ കവിതകള്‍ അവിടത്തെ സൂക്ഷ്മ രാഷ്ട്രീയവും ധ്വനിപ്പിക്കുന്നു . കടലിനാല്‍ നിര്മിക്കപെടുന്നൊരു മാനസിക വൈകാരിക ജീവിതമാണ് ഈ കവിതകളുടെ കാതല്‍ . ഉപ്പിന് കണങ്ങളും കോര കീറിയ പണ്ടവും പനിഞ്ഞിലും ചെതുമ്പലുമെല്ലാം ചേര്ന്നുണ്ടാകുന്ന അശിട് മണം കവിതകളില്‍ നിറയുന്നു . മലയാള കവിതക്ക് നാളിതുവരെ അന്യമായിരുന്ന തീരദേശ ഭാഷയുടെ അനന്യത ജെര്‍സന്‍ സെബാസ്റ്റ്യന്‍ ലായി ലായി കുസീന എന്ന പുസ്തകത്തെ വ്യത്യസ്തമായ വായനാനുഭവമാകുന്നു
-ധന്യ പി ഡി
Reviews
There are no reviews yet.