LARMIKA Stories by Alfa Ashraff TP

150.00

Category : Stories
ISBN : 978-93-6167-529-4
Binding : Paper Back
Publishing Date : 2026
Publisher : Lipi publications
Edition : 1
Number of pages : 88 Pages
Language : Malayalam

LARMIKA Stories by Alfa Ashraff TP

150.00

Add to cart
Buy Now
Category:

ലാര്‍മിക
(കഥകള്‍)
അല്‍ഫ അഷ്‌റഫ് ടി.പി.

പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ കൗതുകകരമായ നിനവുകളുടെ പരിണിതഫലമാണ് ഈ പുസ്തകം. വൈവിധ്യം നിറഞ്ഞ 22 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പുതിയ തലമുറയിലെ ഒരു പെണ്‍കുട്ടി സമൂഹത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് ഇതിലെ കഥകളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് അറിയുവാനാകുന്നു. വ്യക്തിയോടുള്ള സമീപനം, കാഴ്ചപ്പാട്, അഭിരുചി എന്നിവയൊക്കെ നിരീക്ഷിച്ച് അവയൊക്കെ സാമൂഹിക പ്രതിബദ്ധതയുള്ള കഥകളായി എങ്ങനെ പരുവപ്പെടുത്താമെന്ന് കാണിച്ചുതരികയാണ് അല്‍ഫ അഷ്റഫ് ‘ലാര്‍മിക’ എന്ന തന്റെ ആദ്യ കഥാസമാഹാരത്തിലൂടെ. സൂക്ഷ്മമായ നിരീക്ഷണപാടവം വ്യത്യസ്തരായ വ്യക്തികളുടെ മാനസികാപഗ്രഥനം ഓരോ മനുഷ്യനും ജീവിതത്തെ കൈകാര്യം ചെയ്യുന്ന രീതി എന്നിവയെല്ലാം മനോഹരമായി ഈ കഥകളിലൊക്കെ കഥാകാരി അവതരിപ്പിച്ചിട്ടുണ്ട്.

 

മുഖമൊഴി

പ്രിയരേ,
എന്റെ കൊച്ചുപുസ്തകം വായിക്കാനായി തെരഞ്ഞെടുത്ത പ്രിയ വായനക്കാര്‍ക്ക് ആദ്യമേ നന്ദി പറയട്ടെ… ‘ലാര്‍മിക’ എന്റെ ആദ്യ കഥാസമാഹാരമാണ്. ഈ പുസ്തകത്തിന് ഒരുപാട് പോരായ്മകള്‍ ഉണ്ടായേക്കാം. അവയെല്ലാം നിങ്ങള്‍ സദയം ക്ഷമിക്കുമല്ലോ. എഴുത്തിന്റെ ലോകത്ത് പിച്ചവച്ച് തുടങ്ങുന്ന എന്നെ ഈ സ്വപ്നം നിറവേറ്റാന്‍ സഹായിച്ച ഒരുപാട് പേരുണ്ട്. പ്രധാനമായും ഏറെ ഉത്സാഹത്തോടെ ഇതിനുവേണ്ടി പ്രവര്‍ത്തിച്ച റഷീദ് സാര്‍ (അബ്ദുല്‍ റഷീദ് കെ.ടി., ഫാറൂഖ് എച്ച്.എസ്.എസ്) കൂടാതെ എന്റെ സുഹൃത്തുക്കള്‍, അധ്യാപകര്‍, കുടുംബക്കാര്‍, ഉമ്മമ്മ, മാതാപിതാക്കള്‍, സഹോദരന്‍. അതുപോലെ ലാര്‍മികയ്ക്ക് അവതാരിക എഴുതിയ ജ്യോതിചേച്ചി, ചിത്രം വരച്ച ഹംദ… എല്ലാവര്‍ക്കും എന്റെ നന്ദിയും സ്‌നേഹവും..
എല്ലാത്തിലുമുപരി… എന്റെ വിരല്‍തുമ്പില്‍ അക്ഷരവെളിച്ചം തെളിച്ചുതരുന്ന സര്‍വശക്തന് സ്തുതി.

-അല്‍ഫ അഷ്‌റഫ് ടി.പി.

 

അവതാരിക

സ്പന്ദിക്കുന്ന കഥകള്‍

ജീവിതത്തെ സര്‍ഗാത്മകതയോടെ അവതരിപ്പിക്കുന്ന ഇരുപത്തിരണ്ട് കഥകള്‍ മനോഹരമായി കൊരുത്തെടുത്തതാണ് അല്‍ഫയുടെ ലാര്‍മിക. സരസവും തീക്ഷ്ണവുമായ അനുഭവങ്ങളുടെ പദകോശങ്ങളാല്‍ ചേര്‍ത്തെടുത്ത കഥകള്‍ ചിന്തിപ്പിക്കുന്നവയാണ്. തന്നെ മാത്രമല്ല താനുള്‍പ്പെടുന്ന സമൂഹത്തെ കൂടി നിരീക്ഷിക്കുന്ന കഥാകൃത്തിനെ കഥകളിലുടനീളം തെളിഞ്ഞു കാണാം.
വ്യത്യസ്ത ജീവിതഘട്ടങ്ങളിലൂടെ കടന്നുപോവുന്നവര്‍ പ്രത്യേകിച്ചും കൗമാരക്കാര്‍ എങ്ങനെയാണ് സമൂഹത്തെ നിരീക്ഷിക്കുന്നതെന്നും പ്രതികരിക്കുന്നതെന്നും കഥകള്‍ വ്യക്തമാക്കുന്നു. വ്യക്തികളുടെ കാഴ്ചപ്പാട്, സമീപനം, അഭിരുചി എന്നിവ എങ്ങനെ പരുവപ്പെടുന്നുവെന്നും വായനയില്‍ അനുഭവിച്ചറിയാനാവും. ജീവിതപന്ഥാവ് തെളിയിക്കുന്ന അന്തരീക്ഷവും അവസ്ഥകളും കഥകള്‍ക്കുള്ള അസംസ്‌കൃതവസ്തുക്കളാവുന്നു. അനുവാചകരോട് സംവദിക്കുന്നവിധത്തിലാണ് അവയുടെ ഘടന. സാമൂഹിക ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും മാറിനില്‍ക്കാനാവില്ലെന്ന് കഥകളോരോന്നും ഓര്‍മപ്പെടുത്തുന്നു. ശുദ്ധമായ ചിന്തയും പ്രവൃത്തിയും മനുഷ്യജീവിതം ഔന്നിത്യത്തിലെത്തിക്കുന്നുവെന്ന് അവ സ്വയം വിളംബരം ചെയ്യുന്നു. ഫലം അനുകൂലമായാലും പ്രതികൂലമായാലും സാമൂഹികമാധ്യമങ്ങള്‍ മനുഷ്യജീവിതത്തെ എത്രത്തോളം ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ‘ഇത്രേയുള്ളൂ’ എന്ന കഥ. ജീവിതത്തിന്റെ യാന്ത്രികതയെ ലളിതമായി അവതരിപ്പിക്കുന്നു ‘തിരക്കിനിടയില്‍’. സമൂഹത്തിന്റെ നീതിബോധം ചോദ്യം ചെയ്യുന്നു ‘അയാള്‍’. കുട്ടികള്‍ തങ്ങളുടെതായ സ്വാതന്ത്ര്യം ഇച്ഛിക്കുന്ന ഘട്ടമാണ് കൗമാര പ്രായം. സ്വാതന്ത്ര്യബോധം പ്രകടമാവുന്നു ‘ഹാരയുടെ നിലപാട്’ എന്ന കഥയില്‍. സ്വപ്‌നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം എത്ര വലിയ വിടവാണ് കൗമാരപ്രായക്കാരില്‍ സൃഷ്ടിക്കുന്നതെന്ന് വായനയില്‍ വ്യക്തമാവും. അവനവന്റെതായ കടമകള്‍ വിസ്മരിക്കരുതെന്ന ബോധവും ബോധ്യവും കഥാകാരിക്കുണ്ട്. സത്യസന്ധമായ സ്‌നേഹത്തിന് ഉപാധികളില്ലെന്നും മൂല്യങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ നിര്‍ണ്ണായകമാവുമെന്നും കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നു. ബന്ധങ്ങളുടെ കെട്ടുറപ്പ് വ്യക്തിത്വരൂപീകരണത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ശ്രേഷ്ഠമായ വാക്കുകളും ഭാവനയും ചേരുമ്പോള്‍ ഒരു പ്രത്യേകാനുഭൂതി തന്നില്‍ നിറയുന്നതായി വായനക്കാര്‍ക്കനുഭവപ്പെടും. കഥകളില്‍ തെളിയുന്ന ചിത്രങ്ങളോരോന്നും വര്‍ത്തമാനകാലത്തിന്റെ നേര്‍കാഴ്ചകളാണ്. ആത്മവിശ്വാസത്തോടെ ജീവിതത്തിന്റെ പടവുകള്‍ കയറാനും നല്ല സമൂഹത്തിന്റെ നിര്‍മ്മാണപ്രക്രിയയില്‍ ഭാഗമാവാനും അല്‍ഫയ്ക്ക് കഴിയട്ടെ. ആശംസകള്‍.

സ്‌നേഹപൂര്‍വം
ഡോ. ഇ.പി. ജ്യോതി

 

 

Brand

Alfa Ashraff TP

അല്‍ഫ അഷ്‌റഫ് ടി.പി.
കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ ജനനം. പിതാവ് ടി പി അഷ്‌റഫ്, മാതാവ് ഷെറീന കെ, സഹോദരന്‍: മുഹമ്മദ് അജ്ഫാന്‍ ടി.പി.
സി.ഐ.ആര്‍.എച്ച്.എസ്.എസ് മാത്തറ, ഗവണ്മെന്റ് യു.പി സ്‌കൂള്‍, കൊടല്‍ എന്നിവിടങ്ങളിലായി എല്‍.പി., യു.പി. വിദ്യാഭ്യാസം. ഇപ്പോള്‍ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.
വിലാസം:
പുലരി
തോട്ടൂളി പറമ്പ് 
മൂര്‍ക്കനാട് 
പന്തീരാങ്കാവ്

Reviews

There are no reviews yet.

Be the first to review “LARMIKA Stories by Alfa Ashraff TP”
Review now to get coupon!

Your email address will not be published. Required fields are marked *