മഴച്ചാര്‍ത്തുകള്‍
(കഥാസമാഹാരം)
ഉണ്ണികൃഷ്ണന്‍പൂന്താനം
‘മമ ചിത്തേ ചിത്തമസ്തേ
മമ ഹൃദയേ ഹൃദയംതേ അസ്”
ജീവിതം പ്രണയമാണ്..! മനസുകളുടെ പാരസ്പര്യത്തിന്റെ ഏകീകരണത്താല്‍ സമസ്തഅഭിരുചികളോടുമുള്ളപ്രണയം..!
അതുകൊണ്ടുതന്നെ, ജീവിതം എന്നതിന് ഒരു നിയതമായ അതിര്‍ത്തിയോ, നിശിതമായ ചട്ടക്കൂടുകളോ ഇല്ല… ഓരോ നൈമിഷിക അനുഭവവുംമുതല് ആയുസ്സൊടുങ്ങും വരെയുള്ള അനുഭവങ്ങളിലൂടെ തന്നെയാണ് അതിന്റെ ഓരോ രുചി വൈചിത്ര്യങ്ങളും ഗണിയ്ക്കപ്പെടുന്നത്..! തീര്‍ച്ചയായും അത്തരം ഓരോ അനുഭവച്ചാര്ത്തുകളും ഓരോ കഥകളോ കവനങ്ങളോ ആയി ആവിര്ഭവിയ്ക്കുന്നതിലാവും ഒരു കാല്പനിക ആഖ്യാതാവിന്റെ ജീവത് സാക്ഷാത്കാരമെന്ന പൂര്‍ണതയത്രയും..!
അത്തരം മായ്ച്ചിട്ടും മായാത്ത, സ്മൃതിബീജങ്ങളിലെ കുറച്ച് ഏടുകളാണ്, ഈ ‘മഴച്ചാര്‍ത്തുകള്‍!”
ഈ ഈറന്നൂലിഴകള് ആത്മനോവിന്റെ നീറേറ്റുന്നവയ്ക്കെല്ലാം ഊടുംപാവും തണുവിന്റെ ആര്ദ്രങ്ങളുമാവട്ടേ..














Reviews
There are no reviews yet.